
മുംബൈ: നിരവധിപേരുടെ മുടി ഒറ്റയാഴ്ചകൊണ്ട് കൊഴിഞ്ഞത് ശ്രദ്ധയില്‍പ്പെട്ടതോടെ മഹാരാഷ്ട്രയിലെ ബുല്‍ധാന ജില്ലയിലുള്ള മൂന്ന് ഗ്രാമങ്ങളില്‍ ആശങ്ക. സ്ത്രീകളും പുരുഷന്മാരും അടക്കമുള്ളവരുടെ മുടി കൊഴിയുന്നുവെന്നാണ് ഗ്രാമീണര്‍ പറയുന്നത്. കൊഴിഞ്ഞു തുടങ്ങിയാല്‍ ഒറ്റയാഴ്ചകൊണ്ട് കഷണ്ടിയാകും. ആശങ്കയിലായ ജനങ്ങള്‍ ഉന്നത ഉദ്യോഗസ്ഥരെ സമീപിച്ചതോടെയാണ് വിവരം പുറംലോകം അറിഞ്ഞത്. അതോടെ ആരോഗ്യവകുപ്പ് അധികൃതര്‍ പരിശോധനയ്‌ക്കെത്തി.
രാസവള പ്രയോഗംമൂലം ജലസ്രോതസുകള്‍ മലിനീകരിക്കപ്പെട്ടതാണ് പെട്ടെന്നുണ്ടാകുന്ന മുടികൊഴിച്ചിലിന് കാരണമെന്നാണ് നിഗമനം. ജലസ്രോതസുകളില്‍നിന്നുള്ള സാമ്പിളും ഗ്രാമീണരുടെ ത്വക്കിന്റെയും മുടിയുടെയും സാമ്പിളുകളും പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. ബോര്‍ഗാവ്, കല്‍വാഡ്, ഹിഗ്ന ഗ്രാമങ്ങളിലാണ് മുടികൊഴിച്ചില്‍ ആശങ്ക സൃഷ്ടിക്കുന്നത്.
മുടികൊഴിച്ചിലിന്റെ ദൃശ്യങ്ങള്‍ പലരും സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. നിലവില്‍ അമ്പതോളം പേര്‍ക്കാണ് മുടികൊഴിച്ചിലുള്ളത്. എന്നാല്‍ ഇവരുടെ എണ്ണം വര്‍ധിക്കാനിടയുണ്ടെന്നാണ് ഡോക്ടര്‍മാര്‍ കരുതുന്നത്. ജലസ്രോതസുകള്‍ മലിനമായതോ മറ്റ് ആരോഗ്യ പ്രശ്‌നങ്ങളോ മുടികൊഴിച്ചിലിന് കാരണമായേക്കാമെന്നാണ് ഡോക്ടര്‍മാര്‍ വിലയിരുത്തുന്നത്. ഗ്രാമങ്ങളില്‍നിന്ന് ശേഖരിച്ച സാമ്പിളുകളുടെ പരിശോധനാഫലം പുറത്തുവന്ന ശേഷമെ ഇക്കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടാകൂ.
Content Highlights: bald with in a week mass hair loss spark panic in three villages
Published: 09 Jan 2025, 09:57 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented