
മുംബൈ: മഹാരാഷ്ട്രയിലെ മലയാളി ഐപിഎസ് ഉദ്യോഗസ്ഥ അഞ്ജന കൃഷ്ണയ്ക്കെതിരായ പ്രസ്താവനയില് ക്ഷമാപണം നടത്തി എന്സിപി എംഎല്എ അമോല് മിത്കരി. അഞ്ജന കൃഷ്ണയുടെ വിദ്യാഭ്യാസ, ജാതി സര്ട്ടിഫിക്കറ്റുകള് പരിശോധിക്കണമെന്ന പ്രസ്താവനയിലാണ് എംഎല്എ മാപ്പ് പറഞ്ഞത്. ഇക്കാര്യത്തില് സാമൂഹികമാധ്യമത്തില് പോസ്റ്റ് ചെയ്ത കുറിപ്പും അമോൽ പിന്വലിച്ചു.
താന് പറഞ്ഞത് തന്റെ അഭിപ്രായമാണെന്നും പാര്ട്ടിയുടെ നിലപാടല്ലെന്നുമാണ് എംഎല്എയുടെ വിശദീകരണം. പോലീസ് സേനയോടും സത്യസന്ധമായി പ്രവര്ത്തിക്കുന്ന അതിലെ ഉദ്യോഗസ്ഥരോടും വലിയ ബഹുമാനമാണുള്ളത്. വിഷയത്തില് പാര്ട്ടി നേതൃത്വത്തിന്റെ നിലപാട് താന് പൂര്ണമായും അംഗീകരിക്കുന്നതായും എംഎല്എ പറഞ്ഞു.
Also Read
കര്മാലാ ഡിഎസ്പിയായ അഞ്ജന കൃഷ്ണയെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര് ഫോണിലൂടെ ഭീഷണിപ്പെടുത്തിയത് വലിയ വിവാദമായിരുന്നു. അനധികൃത മണ്ണെടുപ്പ് തടയാനെത്തിയപ്പോഴാണ് ഉദ്യോഗസ്ഥയെ അജിത് പവാര് ഫോണില് വിളിച്ച് ശകാരിക്കുകയും നടപടികള് നിര്ത്തിവെയ്ക്കാന് ആവശ്യപ്പെടുകയുംചെയ്തത്. ഇതിന്റെ വീഡിയോ പുറത്തുവന്നതോടെ സംഭവം വിവാദമായി. പിന്നാലെ അജിത് പവാറും വിശദീകരണവുമായി രംഗത്തെത്തി. നിയമം നടപ്പാക്കുന്നതില് താന് ഇടപെട്ടിട്ടില്ലെന്നും സ്ഥിതിഗതികള് ശാന്തമാക്കാനും സാഹചര്യം കൂടുതല് വഷളാകാതിരിക്കാനുമാണ് ശ്രമിച്ചതെന്നുമായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. എന്നാല്, വിവാദത്തില് ഐപിഎസ് ഉദ്യോഗസ്ഥയ്ക്കെതിരേ എന്സിപി എംഎല്എയായ അമോല് മിത്കരി രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. അഞ്ജന കൃഷ്ണയുടെ വിദ്യാഭ്യാസയോഗ്യതയിലടക്കം സംശയമുണ്ടെന്നും ഇവരുടെ വിദ്യാഭ്യാസ, ജാതി സര്ട്ടിഫിക്കറ്റുകള് പരിശോധിക്കണമെന്നുമായിരുന്നു എംഎല്എ ആവശ്യപ്പെട്ടത്. ഇക്കാര്യം ആവശ്യപ്പെട്ട് യു.പി.എസ്.സി.ക്ക് കത്തയക്കുകയുംചെയ്തിരുന്നു.
Content Highlights: NCP MLA Amol Mitkari apologizes for demanding scrutiny of IPS officer Anjana Krishna`s certificates
Published: 06 Sept 2025, 05:04 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented