ന്യുഡല്‍ഹി: ലഖിംപുര്‍ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയെ ബിജെപി നേതൃത്വം ഡല്‍ഹിയിലേക്ക് വിളിച്ചുവരുത്തിയതായി റിപ്പോര്‍ട്ടുകള്‍. എത്രയും പെട്ടെന്ന് ഡല്‍ഹിയിലേക്ക് എത്താന്‍ അജയ് മിശ്രയ്ക്ക് നിര്‍ദേശം നല്‍കിയതായാണ് ബിജെപിയിലെ ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തു.
മന്ത്രിയുടെ മകന് ആശിഷ് മിശ്രയ്ക്ക് ലഖിംപുര്‍ കൂട്ടക്കൊലയിലുള്ള പങ്ക് വെളിപ്പെടുത്തി യുപി പോലീസിന്റെ എഫ്ഐആര്‍ പുറത്തുവന്നിരുന്നു. കര്‍ഷകര്‍ക്കിടയിലേക്ക് പാഞ്ഞുകയറിയ വാഹനത്തില്‍ ആശിഷും ഉണ്ടായിരുന്നതായാണ് എഫ്ഐആറില്‍ പോലീസ് പറയുന്നത്. ഇതിന് പിന്നാലെയാണ് അജയ് മിശ്രയ്ക്ക് ഡല്‍ഹിയില്‍ നിന്ന് വിളിയെത്തിയിരിക്കുന്നത്.
അജയ് മിശ്രയെ സ്ഥാനങ്ങളില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്നും സംഭവത്തില്‍ പങ്കാളിയാണെന്ന് ആരോപിക്കപ്പെടുന്ന അദ്ദേഹത്തന്റെ മകനെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടുള്ള പ്രതിപക്ഷത്തിന്റെ സമ്മര്‍ദ്ദം ഉയരുന്നതിനിടെയാണ് ബിജെപി നേതൃത്വം മന്ത്രിയെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരിക്കുന്നത്.
മന്ത്രിയില്‍ നിന്ന് ബിജെപി നേതൃത്വം നേരിട്ട് വിശദീകരണം തേടുമെന്നാണ് സൂചന. അതീവഗൗരവത്തോടെയാണ് നരേന്ദ്ര മോദി ഉള്‍പ്പടെയുള്ള ബിജെപി ഉന്നത നേതൃത്വം വിഷയത്തെ നോക്കിക്കാണുന്നത്. സംഭവം വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ക്ഷീണമുണ്ടാക്കുമെന്ന ആശങ്ക നേതൃത്വത്തിനുണ്ട്. അതുകൊണ്ടുതന്നെ അജയ് മിശ്രയ്ക്കെതിരെ നടപടി എടുത്ത് വിവാദം അവസാനിപ്പിക്കാനുള്ള സാധ്യത കൂടുതലാണെന്ന് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു.
Content Highlights: Ajay Mishra summoned to delhi by BJP leadership
Published: 06 Oct 2021, 10:36 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented