ന്യൂഡല്‍ഹി: ജെ.എന്‍.യു ക്യാമ്പസില്‍ ആക്രമിക്കപ്പെട്ട വിദ്യാര്‍ത്ഥി യൂണിയന്‍ അധ്യക്ഷ ഐഷി ഘോഷ് എ.ബി.വിപിയ്‌ക്കെതിരെ പരാതി നല്‍കി. വധശ്രമത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ടാണ് ഐഷി പോലീസില്‍ പരാതി നല്‍കിയത്. ജനുവരി അഞ്ചിന് നടന്ന ആക്രമണത്തില്‍ ഐഷിയ്ക്ക് തലയ്ക്ക് പരിക്കേറ്റിരുന്നു. 

To advertise here,

തലയ്ക്ക് മുറിവേറ്റു ചോരയില്‍ കുളിച്ച ഐഷിയുടെ ചിത്രം ദേശീയ മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയിരുന്നു. എയിംസില്‍ ചികിത്സ തേടിയ ഐഷി ആശുപത്രി വിട്ട ശേഷം മാധ്യമങ്ങളെ കാണുകയും എബിവിപിയ്‌ക്കെതിരെ ശക്തമായ ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്തിരുന്നു.

Content Highlight: Aishe ghosh files police complaint against ABVP