ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ബിജെപിയെ സഹായിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും എല്ലായ്‌പ്പോഴും സാധിക്കില്ലെന്ന് ആര്‍.എസ്.എസ് വിലയിരുത്തല്‍. ഡല്‍ഹി തിരഞ്ഞെടുപ്പിനെ വിലയിരുത്തിക്കൊണ്ട് ആര്‍എസ്എസിന്റെ മുഖപത്രത്തിലാണ് ഇക്കാര്യം പറയുന്നത്. ഡല്‍ഹിയില്‍ വന്‍ പ്രചാരണം നടത്തിയിട്ടും ബിജെപി എട്ട് സീറ്റിലൊതുങ്ങിയിരുന്നു. അരവിന്ദ് കെജ് രിവാളിന്റെ ആം ആദ്മി പാര്‍ട്ടി 70-ല്‍ 62 സീറ്റുകള്‍ നേടിയാണ് അധികാരം നിലനിര്‍ത്തിയത്.
2015-ന് ശേഷം സംഘടനയെ അടിത്തട്ടില്‍ പുനരുജ്ജീവിപ്പിക്കുന്നതില്‍ ബിജെപിയുടെ പരാജയവും തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തില്‍ പ്രചരണത്തിലെ പോരായ്മകളും നന്നായി പോരാടിയ ഡല്‍ഹി തിരഞ്ഞെടുപ്പില്‍ പരാജയപ്പെടാനുള്ള രണ്ട് പ്രധാന കാരണങ്ങളാണെന്ന് ആര്‍എസ്എസ് ചൂണ്ടിക്കാട്ടുന്നു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും എല്ലായ്‌പ്പോഴും സഹായിക്കാനാവില്ല. ജനങ്ങളുടെ പ്രാദേശിക അഭിലാഷങ്ങള്‍ പരിഹരിക്കുന്നതിന് ഡല്‍ഹിയില്‍ സംഘടന പുനര്‍നിര്‍മിക്കുകയല്ലാതെ മറ്റൊരു മാര്‍ഗവുമില്ല. 40 ലക്ഷം പേര്‍ക്ക് പ്രയോജനം ലഭിക്കുന്ന 1700 അനധികൃത കോളനികള്‍ നിയമവിധേയമാക്കാമെന്ന വാഗ്ദ്ധാനം ജനങ്ങളിലേക്കെത്തിക്കാനായില്ലെന്നും ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസര്‍ കൂട്ടിച്ചേര്‍ത്തു.
സമീപകാലത്തെ ഏറ്റവും വലിയ പ്രചാരണമാണ് ഡല്‍ഹിയില്‍ ബിജെപി നടത്തിയിരുന്നത്. അമിത് ഷാ നേരിട്ട് നേതൃത്വം നല്‍കിയ പ്രചാരണത്തില്‍ 260 ഓം എംപിമാരും മറ്റു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടക്കം ക്യാമ്പ് ചെയ്ത് പങ്കാളികളായിരുന്നു.
Content Highlights: "Narendra Modi, Amit Shah Can't Always Help": RSS Analysis Of Delhi Polls
Published: 20 Feb 2020, 08:47 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented