മനാമ: കോവിഡ് ഭീഷണി അതിജീവിക്കാന്‍ പ്രയാസപ്പെടുന്ന പ്രവാസികളുടെ ആഘോഷങ്ങളില്‍ പട്ടിണിയുടെ നിഴല്‍ വീഴാതിരിക്കാന്‍ സോഷ്യല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ ജനസേവന വിഭാഗമായ വെല്‍കെയര്‍ പെരുന്നാള്‍ സന്തോഷങ്ങള്‍ എല്ലാവരുടെതുമാക്കാന്‍ ഈദ് സൗഹൃദ കിറ്റുകളൊരുക്കുന്നു.

To advertise here,

അടുപ്പം കുറഞ്ഞാലും അടുപ്പുകള്‍ പുകയണം എന്ന പേരില്‍ നാനൂറോളം കുടുംബങ്ങള്‍ക്കും മൂവായിരത്തോളം ഗാര്‍ഹിക ഗാര്‍ഹികേതര തൊഴിലാളികള്‍ക്കും ഭക്ഷ്യധാന്യങ്ങളടങ്ങിയ കിറ്റുകളും ജീവന്‍ രക്ഷാ ഔഷധങ്ങളും എത്തിച്ചു കൊടുത്തുകൊണ്ട് ആശ്വാസം പകരുന്ന വെല്‍കെയര്‍, പെരുന്നാളിന് പ്രയാസം അനുഭവിക്കുന്നവരെ സഹായിക്കാനാണ് ഈദ് സൗഹൃദ കിറ്റുകള്‍ ഒരുക്കുന്നത്. കോവിഡ് പ്രതിസന്ധിയില്‍ നാട്ടിലേക്ക് മടങ്ങാന്‍ എയര്‍ ടിക്കറ്റിന് പ്രയാസപ്പെട്ട 53 പ്രവാസികള്‍ക്ക് യാത്രാ ടിക്കറ്റുകളും സുമനസ്സുകളുടെ സഹായത്തോടെ നല്‍കാന്‍ ഈ കാലയളവില്‍  വെല്‍കെയറിന് സാധിച്ചു.

വെല്‍കെയര്‍ ഒരുക്കുന്ന ഈദ് സൗഹൃദ കിറ്റുകളില്‍ പങ്കാളികളാവാന്‍ താല്പര്യമുള്ളവര്‍ക്ക് ടീം വെല്‍കെയറുമായ് ബന്ധപ്പെടാവുന്നതാണ് എന്ന് സോഷ്യല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡന്റ് ബദറുദ്ദീന്‍ പൂവാര്‍ അറിയിച്ചു. 

കൂടുതല്‍ വിവരങ്ങള്‍ക്ക് : 36710698 / 33935588