മനാമ: ഫ്രന്റ്‌സ് സോഷ്യല്‍ അസോസിയേഷന്‍ വനിതാ വിഭാഗത്തിന് കീഴില്‍ അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് 'സ്ത്രീ സ്വാതന്ത്ര്യവും മൗലികാവകാശങ്ങളും' എന്ന പ്രമേയത്തില്‍ വെബിനാര്‍ സംഘടിപ്പിച്ചു. സ്വപ്നങ്ങളുടെയും ഭാവനകളുടെയും ലോകത്ത് നിന്ന് സ്ത്രീകള്‍ പുറത്ത് കടക്കേണ്ടിയിരിക്കുന്നുവെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത കവയിത്രി സുല്‍ഫി പറഞ്ഞു. സ്ത്രീയുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ സ്ത്രീകള്‍ തന്നെ മുന്നിട്ടിറങ്ങണമെന്നു മുഖ്യപ്രഭാഷണം നിര്‍വഹിച്ച കേരളത്തിലെ പ്രമുഖ സാമൂഹിക പ്രവര്‍ത്തക പി.വി റഹ്‌മാബി ടീച്ചര്‍ അഭിപ്രായപ്പെട്ടു. നീതി പൂര്‍വമായ സ്വാതന്ത്ര്യം നേടിയെടുക്കാന്‍ ഭരണഘടന സംരക്ഷിക്കപ്പെടേണ്ടതുണ്ട്. ഇതിനായി സ്ത്രീകള്‍ ഒറ്റക്കെട്ടായി ഇറങ്ങിയാല്‍ മാറ്റം കൊണ്ടുവരാന്‍ കഴിയുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
സ്ത്രീകള്‍ ഇന്ന് പല മേഖലയിലും മുന്നേറ്റം നടത്തിയിട്ടുണ്ടെങ്കിലും ഈ കലുഷിതമായ അന്തരീക്ഷത്തില്‍ അവളുടെ അവകാശങ്ങള്‍ ഹനിക്കപ്പെടുകയും അസ്തിത്വം തന്നെ ചോദ്യം ചെയ്യപ്പെടുകയും ചെയ്യുകയാണെന്ന് പരിപാടിയില്‍ അധ്യക്ഷത വഹിച്ച ഫ്രന്റ്‌സ് വനിതാ വിഭാഗം പ്രസിഡന്റ് സക്കീന അബ്ബാസ് പറഞ്ഞു. സാമൂഹിക മേഖലയിലെ പ്രമുഖ വനിതാ വ്യക്തിത്വങ്ങളായ ഷെമിലി പി. ജോണ്‍, എഴുത്തുകാരി സുരഭി, അധ്യാപിക സിജി ശശിധരന്‍, പ്രവാസി വെല്‍ഫെയര്‍ എക്‌സിക്യൂട്ടീവ് അംഗം ഷിജിന ആഷിഖ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. നദീറ ഷാജി നിയന്ത്രിച്ച വെബിനാറില്‍ ഫ്രന്റ്സ് വനിതാ വിഭാഗം സെക്രട്ടറി ശൈമില നൗഫല്‍ സ്വാഗതവും എക്‌സിക്യുട്ടീവ് അംഗം ഹസീബ ഇര്‍ഷാദ് സമാപനവും നിര്‍വഹിച്ചു.
Content Highlights: webinar
Published: 22 Mar 2022, 12:57 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented