കുവൈത്ത് സിറ്റി: കുവൈത്തില്‍ ആതുരസേവന രംഗത്ത് സേവനം അനുഷ്ഠിക്കുന്നവരുടെ പുതിയ കൂട്ടായ്മയായ കേരളാ മെഡിക്കൽ ഫോറത്തിന്റെ (KMF) ഉദ്ഘാടനം ആരോഗ്യ മന്ത്രി ശ്രീമതി വീണ ജോർജ്ജ് നിർവ്വഹിക്കും. ഒക്ടോബർ 1 വെള്ളിയാഴ്ച്ച വൈകുന്നേരം 5 മണിക്ക് ഉത്ഘാടനം ഓൺലൈനായി മന്ത്രി നിർവഹിക്കും. കേരളീയരുടെ നേട്ടങ്ങളിൽ ഒന്നാണ് ആതുരസേവനരംഗത്ത് നാം കൈവരിച്ചിരിക്കുന്നത് മെച്ചപ്പെട്ട ജീവിത സാഹചര്യവും തന്നെയാണ് ആരോഗ്യ പ്രവർത്തകരെ കുടിയേറ്റത്തിന് പ്രേരിപ്പിക്കുന്നത് എങ്കിലും എല്ലാ പ്രതിസന്ധികളെയും തരണം ചെയ്യുന്ന മനുഷ്യമുഖമുള്ള ആരോഗ്യപ്രവർത്തകരെയാണ് ഈ പ്രവാസലോകത്ത് നമുക്ക് കാണാൻ കഴിയുന്നത്. ഈ മഹാവ്യാധിയുടെ കാലയളവില്‍ ആതുരസേവന രംഗത്ത് സ്വന്തം ജീവന് പോലും പണയപ്പെടുത്തി അഹോരാത്രം ജോലിചെയ്യുന്ന ആരോഗ്യ പ്രവർത്തകരുടെ ഈ സംഘടനക്ക് എല്ലാ ആശംസകളും നേരുന്നതായി കല കുവൈത്ത് പ്രസിഡണ്ട് ജ്യോതിഷ് ചെറിയാൻ, ആക്ടിങ് സെക്രട്ടറി അസഫ് അലി എന്നിവർ പറഞ്ഞു.
Published: 24 Sept 2021, 10:56 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented