സൗദി അറേബ്യയിലെ മിക്ക പ്രദേശങ്ങളിലും ബുധനാഴ്ച മുതല്‍ പൊടിക്കാറ്റുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ് പ്രകാരം ബുധനാഴ്ച മുതല്‍ ശനിയാഴ്ച വരെ പൊടിക്കാറ്റ് അനുഭവപ്പെടാനുള്ള സാധ്യതയുണ്ട്.

To advertise here,

തബൂക്ക് മുതല്‍ അല്‍ ബാഹ വരെയുള്ള പ്രവിശ്യകളിലെ പൊടിക്കാറ്റ് അനുഭവപ്പെടും. അന്തരീക്ഷമാകെ പൊടിപടലങ്ങള്‍ തങ്ങി ദൂരക്കാഴ്ച തടസപ്പെടും. ബുധനാഴ്ചയും വ്യാഴാഴ്ചയും സൗദിയുടെ മിക്ക പ്രദേശങ്ങളിലും നല്ല ചൂട് അനുഭവപ്പെടും. വടക്ക് പടിഞ്ഞാറ് ഭാഗത്ത് വ്യാഴാഴ്ച മുതല്‍ ചൂടിന് ശമനമുണ്ടാകും. അടുത്ത ആഴ്ച സൗദിയുടെ വിവിധ ഭാഗങ്ങളില്‍ കാലാവസ്ഥാ വ്യതിയാനത്തിനുള്ള സാധ്യതയും പ്രവചിക്കുന്നുണ്ട്.