മനാമ: ദാറുല്‍ ഈമാന്‍ കേരള വിഭാഗം നടത്തിയ ഖുര്‍ആന്‍ വിജ്ഞാന പരീക്ഷയുടെ വിജയികളെ പ്രഖ്യാപിച്ചു. ഷംല ഷെരീഫ് ആണ് ഒന്നാം സ്ഥാനം നേടിയത്. നസീബ തളപ്പില്‍ രണ്ടാം സ്ഥാനവും ഫാത്തിമ സുനീറ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ലിയ അബ്ദുല്‍ ഹഖ്, നസീമ ജാഫര്‍ എന്നിവര്‍ എ പ്ലസ് നേടിയെന്നും പരീക്ഷ കോഡിനേറ്റര്‍ സുബൈര്‍ എം.എം. പറഞ്ഞു. ഖുര്‍ആന്‍ ബോധനം അടിസ്ഥാനമാക്കി സൂറത്തു സബ ആയിരുന്നു എഴുത്ത് പരീക്ഷക്കായി നിര്‍ണയിച്ചിരുന്നത്. റിഫ, മനാമ എന്നീ രണ്ടു കേന്ദ്രങ്ങളില്‍ വെച്ച് നടന്ന പരീക്ഷയില്‍ ബഹ്റൈനിലെ വിവിധ പ്രദേശത്തുള്ള നിരവധി പേര്‍ പങ്കെടുത്തു. പരീക്ഷയില്‍ പങ്കെടുത്തവരെയും വിജയികളായവരെയും ദാറുല്‍ ഈമാന്‍ കേരള വിഭാഗം ആക്ടിങ് പ്രസിഡന്റ് ജമാല്‍ നദ്വി ഇരിങ്ങല്‍ അഭിനന്ദിച്ചു.

To advertise here,