കുവൈറ്റ് സിറ്റി: കുവൈറ്റില്‍ നിന്ന് കോഴിക്കോട്ടേക്ക് കുവൈറ്റി കുവൈറ്റ് എയര്‍ വെയ്സ് ജസീറ എയര്‍ വെയ്സ് എന്നിവയുടെ സര്‍വീസ് ആരംഭിക്കുന്നതിനുവേണ്ട നടപടി സ്വീകരിക്കുന്നതിനായി ഇന്ത്യന്‍ അംബാസിഡര്‍ സിബി ജോര്‍ജിന് നല്‍കിയ നിവേദനത്തില്‍ കോഴിക്കോട് ജില്ലാ എന്‍.ആര്‍. ഐ അസോസിയേഷന്‍ (കെ.ഡി.എന്‍.എ) ആവശ്യപ്പെട്ടു.
കോവിഡ് മഹാമാരി ആരംഭിച്ചതിനുശേഷം കുവൈറ്റ് എയര്‍ വെയ്സ് ജസീറ എയര്‍ വെയ്സ് എന്നീ വിമാന കമ്പനികള്‍ നിരവധി തവണ കോഴിക്കോട്ടേക്ക് ചാര്‍ട്ടര്‍ ഫ്‌ലൈറ്റ് നടത്തിയിരുന്നു. കുവൈറ്റില്‍ അധിവസിക്കുന്ന മലയാളികളില്‍ വലിയൊരു ശതമാനം ആളുകളും മലബാര്‍ മേഖലയില്‍ നിന്നുള്ളവരാണ്.
കുവൈത്തും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര ബന്ധം ഊട്ടി ഉറപ്പിക്കുന്നതിനുവേണ്ടി അംബാസ്സര്‍ ചെയ്തുവരുന്ന പ്രവര്‍ത്തനങ്ങളെയും അതുപോലെ ഇന്ത്യക്കാര്‍ക്ക് ഉപകാരപ്രകാരമാവുന്ന നിരവധി ക്ഷേമ പ്രവര്‍ത്തനങ്ങളെയും അസോസിയേഷന്‍ നന്ദി രേഖപ്പെടുത്തി.
Published: 09 Sept 2021, 10:31 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented