കുവൈറ്റ് സിറ്റി : ഇന്ത്യയില്‍ നിന്നും കുവൈറ്റിലേക്കുള്ള വിമാന സര്‍വീസുകള്‍ ഏര്‍പ്പെടുത്തിയ അമിത ടിക്കറ്റ് നിരക്ക് കുറയ്ക്കുന്നതിന് വേണ്ടി അടിയന്തിര നടപടികള്‍ കൈകൊള്ളണമെന്ന് ആവശ്യപ്പെട്ട് ഫ്രണ്ട്സ് ഓഫ് കണ്ണൂര്‍ കുവൈറ്റ് എക്സ്പാട്സ് അസോസിയേഷന് (ഫോക്ക്) നിവേദനം നല്കി.
കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്കും, വിദേശകാര്യ വകുപ്പ് മന്ത്രി ഡോ. ജയശങ്കറിനും, കേരള മുഖ്യമന്ത്രി പിണറായി വിജയനും, കുവൈറ്റിലെ ഇന്ത്യന്‍ സ്ഥാനാപതി സിബി ജോര്‍ജിനും, കണ്ണൂര്‍ എംപി കെ.സുധാകരനും നിവേദനം നല്‍കിയതായി ഫോക്ക് പ്രസിഡന്റ് സലിം എം ന്, ജനറല്‍ സെക്രട്ടറി ലിജീഷ് പി, ട്രെഷറര്‍ മഹേഷ് കുമാര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
കോവിഡിനെ തുടര്‍ന്ന് ഏറെകാലമായി ഇരുരാജ്യങ്ങളും തമ്മിലുള്ള വാണിജ്യവിമാന സര്‍വീസുകള്‍ നിര്‍ത്തി വെക്കപ്പെട്ടിരിന്നു. ഇന്ത്യന്‍ സ്ഥാനാപതിയുടെ സമഗ്രമായ ഇടപെടുകളിലൂടെ വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചതിലൂടെ നിരവധി ആളുകള്‍ നാട്ടില്‍ നിന്നും തിരിച്ചു വരാന്‍ തയ്യാറെടുക്കുന്ന സാഹചര്യത്തില്‍ എയര്‍ ഇന്ത്യ അടക്കമുള്ള വിമാനസര്‍വീസുകള്‍ ഏര്‍പ്പെടുത്തിയ അമിത ടിക്കറ്റ് നിരയ്ക്ക് കുറയ്ക്കണമെന്ന് ഇമെയില്‍ സന്ദേശമായി നല്കിയ നിവേദനത്തിലൂടെ ആവശ്യപ്പെട്ടതായി ഫോക്ക് ഭാരവാഹികള്‍ അറിയിച്ചു.
Published: 08 Sept 2021, 09:55 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented