അബുദാബി: യുഎസ്- ഇസ്രയേൽ ആക്രമണങ്ങൾക്ക് പ്രതികാരമായി ഗൾഫ് രാജ്യങ്ങളിലേക്ക് ആക്രമണം നടത്തി ഇറാൻ. യുഎഇ തലസ്ഥാനമായ അബുദാബിയിലെ പ്രത്യേക സാമ്പത്തിക മേഖലയായ കെസാദിന് സമീപം വ്യോമപ്രതിരോധ സംവിധാനങ്ങൾ ഇറാന്റെ മിസൈൽ തകർത്തു. എന്നാൽ തകർന്ന മിസൈലിന്റെ അവിശിഷ്ടം വീണ് ഒരു കെട്ടിടത്തിന് കേടുപാട് പറ്റിയിട്ടുണ്ട്. അതേസമയം ആക്രമണത്തിൽ ആർക്കും പരിക്കില്ലെന്ന് അബുദാബി മീഡിയാ ഓഫീസ് അറിയിച്ചു. കെസാദ് സാമ്പത്തിക മേഖലയിൽ ശനിയാഴ്ചയുണ്ടായ ആക്രമണത്തിൽ 6 പേർക്ക് പരിക്കേറ്റിരുന്നു

To advertise here,

സൗദി അറേബ്യയിലെ കിഴക്കൻ മേഖലയിൽ ഡ്രോൺ, മിസൈൽ ആക്രമണ ശ്രമമുണ്ടായി. ഇറാനിൽ നിന്നുള്ള ആക്രമണങ്ങൾ

പരാജയപ്പെടുത്തിയെന്ന് സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ബഹ്‌റൈന് നേരെയും ഇറാന്റെ ആക്രമണമുണ്ടായി. രാത്രിയിലും പുലർച്ചെയുമായി ഡ്രോൺ ആക്രമണങ്ങളുണ്ടായെന്ന് ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഡ്രോൺ ആക്രമണങ്ങളെ തുടർന്ന് ശൈഖ് ഖലീഫ ബിൻ സൽമാൻ ഹൈവേ താൽക്കാലികമായി അടച്ചു. ഡ്രോൺ അവശിഷ്ടം നീക്കിയ ശേഷം തുറന്നു.