മസ്‌കത്ത്: ഒമാന്‍ സര്‍ക്കാറിന്റ അഭ്യര്‍ത്ഥന പ്രകാരം ഇന്ത്യയില്‍ നിന്ന് ഒമാനിലേക്ക് ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ മരുന്ന് കയറ്റുമതി ചെയ്യും. പത്ത് ലക്ഷം ഗുളികകളാണ് രാജ്യത്ത് എത്തിക്കുന്നതെന്ന് ഒമാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 

To advertise here,

കാര്‍ഗോ സംബന്ധിച്ച ഇടപാടുകള്‍ പൂര്‍ത്തീകരിക്കുന്നതോടെ മരുന്ന് ഒമാനിലെത്തിക്കുമെന്ന് ഇന്ത്യന്‍ അംബാസഡര്‍ മുനു മഹാവര്‍ പറഞ്ഞു.

കൊവിഡ് പ്രതിരോധ ചികിത്സയ്ക്കായി ഉപയോഗിക്കാന്‍ അംഗീകാരമുള്ള മരുന്നാണ് ഹൈഡ്രോക്‌സി ക്ലോറോക്വിന്‍. ഇന്ത്യക്ക് നന്ദി രേഖപ്പെടുത്തുന്നുവെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.