placeholder
മനാമ: ബഹ്‌റൈനിലേക്ക് തിരികെ വരാനാകാതെ നാട്ടില്‍ കുടുങ്ങിക്കിടക്കുന്ന പ്രവാസികള്‍ക്ക് ബഹ്റൈനിലെത്താന്‍ കൂടുതല്‍ വിമാനങ്ങളനുവദിക്കുന്നതടക്കമുള്ള നീക്കങ്ങള്‍ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാവണമെന്ന് ഫ്രന്റ്‌സ് സോഷ്യല്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടു. 

To advertise here,

കുറഞ്ഞ സര്‍വീസും കൂടിയ ചാര്‍ജും കോവിഡ് പശ്ചാത്തലത്തില്‍ പ്രവാസികള്‍ക്ക് വലിയ പ്രയാസം സൃഷ്ടിച്ചിട്ടുണ്ട്. പരാതികള്‍ ഗൗരവത്തോടെയും അനുഭാവപൂര്‍വവും പരിഗണിച്ച് വിമാനക്കമ്പനികളും അധികൃതരും ഉചിത നടപടികള്‍ സ്വീകരിക്കേണ്ടതുണ്ടെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 

ബഹ്‌റൈനില്‍ നിന്ന് ഇന്ത്യയിലേക്കും തിരിച്ചും യാത്ര ചെയ്യാനുള്ള എയര്‍ ബബ്ള്‍ കരാറിനെ സ്വാഗതം ചെയ്യുന്നതായും എന്നാല്‍ വിസ അവസാനിക്കാറായവര്‍ക്കും ജോലി നഷ്ടപ്പെടാന്‍ സാധ്യതയുള്ളവരുമായ പ്രവാസികളുടെ യാത്രാ ബുദ്ധിമുട്ട് ഉടന്‍ പരിഹരിക്കണമെന്നും ഫ്രന്റ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് ബന്ധപ്പെട്ടവര്‍ക്ക് അപേക്ഷ നല്‍കുകയും ചെയ്തിട്ടുണ്ടെന്നും ഭാരവാഹികള്‍ അറിയിച്ചു.