
കാക്കനാട് (എറണാകുളം): അപകടത്തിൽ കൈകൾ നഷ്ടപ്പെട്ട ഇതര സംസ്ഥാന തൊഴിലാളികളായ സുദിപ്ത മണ്ഡലും മുക്താർ അലിയും കഴിഞ്ഞ ഒക്ടോബറിലാണ് അവരുടെ സങ്കടവുമായി ആരോ പറഞ്ഞതനുസരിച്ച് എറണാകുളം ജില്ലാ കളക്ടറെ കാണാനെത്തിയത്.
കൃത്രിമ കൈകൾ ലഭിച്ചാൽ എന്തെങ്കിലും തൊഴിൽ ചെയ്ത് ജീവിക്കാനാകുമെന്ന പ്രത്യാശയിലായിരുന്നു ഇരുവരും. ഇവരുടെ അപേക്ഷ പരിഗണിച്ച് ആവശ്യമായ സഹായം ലഭ്യമാക്കാൻ അസിസ്റ്റന്റ് കളക്ടർ പാർവതി ഗോപകുമാറിനെ കളക്ടർ ജി. പ്രിയങ്ക ചുമതലപ്പെടുത്തി. കോതമംഗലം പീസ്‌വാലി ഫൗണ്ടേഷന്റെ സഹായത്തോടെ അസി. കളക്ടർ കൃത്രിമ കൈകൾ ലഭ്യമാക്കാൻ നടപടി തുടങ്ങി.
ആസ്റ്റർ ഡിഎം ഫൗണ്ടേഷനും റോട്ടറി ക്ലബ് ഓഫ് കൊച്ചി മിഡ് ടൗണും ഇവർക്ക് പിന്തുണ നൽകിയതോടെയാണ് നിർധനരായ തൊഴിലാളികളുടെ പുതുജീവിതത്തിനു വഴി തെളിഞ്ഞത്. ആസ്റ്റർ ഡിഎം ഫൗണ്ടേഷൻ കൈപ്പത്തി നഷ്ടമായ മുക്താർ അലിക്ക് നൂതനമായ സിലിക്കൺ നിർമിത കൈപ്പത്തി നൽകി. റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ മിഡ് ടൗൺ ആണ് തോൾഭാഗം മുതൽ കൈ അറ്റുപോയിരുന്ന സുദിപ്ത മണ്ഡലിന് സഹായം നൽകിയത്.
കളക്ടറുടെ ചേംബറിൽ നടന്ന ചടങ്ങിൽ കളക്ടർ ജി. പ്രിയങ്ക ഇരുവർക്കും കൈകൾ കൈമാറി. അസിസ്റ്റന്റ് കളക്ടർ പാർവതി ഗോപകുമാർ, ആസ്റ്റർ ഡിഎം ഫൗണ്ടേഷൻ എ.ജി.എം. ലത്തീഫ് കാസിം, റോട്ടറി ക്ലബ് ഭാരവാഹികളായ ഗോപകുമാർ, കെ.കെ. ജോർജ്, പീസ്‌വാലി അധ്യക്ഷൻ പി.എം. അബൂബക്കർ, ഉപാധ്യക്ഷൻ രാജീവ് പള്ളുരുത്തി, കെ.എം. യൂസഫ് എന്നിവർ പങ്കെടുത്തു.
Content Highlights: ernakulam district administration avails prosthetic hand to migrant labours
Published: 17 Jan 2026, 08:06 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented