ഒരു ശരാശരി ഇന്ത്യക്കാരന്‍ പ്രതിദിനം ഉപയോഗിക്കുന്ന വെള്ളത്തിന്റെ അളവ് 150 ലിറ്ററാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ലോകത്താകമാനമുള്ള ജനങ്ങളേയും ഒരേപോലെ ബാധിക്കുന്ന വിഷയമാണ് ജലത്തിന്റെ ദൗര്‍ലഭ്യം. കൃത്യമായ ജലസംരക്ഷണ മാര്‍ഗങ്ങള്‍ അടിയന്തിരമായി സ്വീകരിച്ചില്ലെങ്കില്‍ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യയിലെ പല പ്രമുഖനഗരങ്ങളും ഭൂഗര്‍ഭജലത്തിന്റെ അപര്യാപ്തതയാല്‍ വലയുമെന്നാണ് നീതി ആയോഗിന്റെ പഠനങ്ങളില്‍ പറയുന്നത്.
ജലസംരക്ഷണം എന്നത് കേള്‍ക്കുമ്പോള്‍ നിസ്സാരമായി തോന്നുമെങ്കിലും പലപ്പോഴും മിക്കവരും പ്രായോഗികമായി നടപ്പാക്കാറില്ല. അശ്രദ്ധയും അവഗണനയും മൂലം ലിറ്റര്‍ കണക്കിന് വെള്ളം ദിവസവും പാഴാക്കുന്നവരാണ് നാം. താഴെപ്പറയുന്ന ഏതാനും കാര്യങ്ങള്‍ നടപ്പാക്കുന്നതുവഴി നമുക്ക് വീടുകളില്‍ത്തന്നെ വാട്ടര്‍ കണ്‍സര്‍വേഷന്‍ ചെയ്യാന്‍ സാധിക്കും.
അടുക്കളയില്‍നിന്നുതന്നെ തുടങ്ങാം. ഫ്രിഡ്ജില്‍ സൂക്ഷിച്ചിരിക്കുന്ന പച്ചക്കറികള്‍ കഴുകാനും മറ്റുമായി പൈപ്പിന്റെ ചോട്ടില്‍ വെയ്ക്കാതിരിക്കുക. പകരം ഈ പച്ചക്കറികള്‍ പുറത്തെടുത്ത് വച്ചതിനുശേഷം ഒരു ബൗള്‍ വെള്ളത്തില്‍ പ്രത്യേകം കഴുകിയെടുക്കണം. ഇങ്ങനെ ചെയ്യുന്നതിലൂടെ ധാരാളം വെള്ളം ലാഭിക്കാന്‍ നമുക്ക് കഴിയും.
അടുക്കളയില്‍ വാങ്ങിക്കുന്ന ഉപകരണങ്ങളെല്ലാം പരമാവധി വാട്ടര്‍-എഫിഷ്യന്റ് ആണെന്ന് ഉറപ്പുവരുത്തുക. ഡിഷ്‌വാഷറും മറ്റും വാങ്ങുമ്പോള്‍ 'ലൈറ്റ് വാഷ്' ഓപ്ഷനുള്ളത് നോക്കിയെടുക്കാന്‍ ശ്രദ്ധിക്കണം. വാട്ടര്‍ പ്യൂരിഫയറില്‍നിന്നും മറ്റും ബാക്കിവരുന്ന വെള്ളം പാഴാക്കാതെ ചെടി നനയ്ക്കാനും കാര്‍ കഴുകാനും തുണി അലക്കാനുമൊക്കെയായി ഉപയോഗിക്കാവുന്നതാണ്.
അടുക്കള കഴിഞ്ഞാല്‍ വീട്ടില്‍ ഏറ്റവുമധികം വെള്ളം ആവശ്യമായി വരുന്നത് ബാത്ത്‌റൂമിലാണ്. നാല് മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു ശരാശരി കുളിയ്ക്കിടയില്‍ ഏകദേശം 20 മുതല്‍ 40 ഗാലണ്‍ വെള്ളം ഉപയോഗിക്കപ്പെടുന്നുണ്ട്. അതിനാല്‍, പരമാവധി കുറച്ച് സമയവും വെള്ളവുമെടുത്ത് കുളിക്കാന്‍ ശ്രദ്ധിക്കുക. പല്ലുതേക്കുമ്പോഴും ഷേവ് ചെയ്യുമ്പോഴുമെല്ലാം പൈപ്പ് ഓഫാണെന്ന് ഉറപ്പുവരുത്തണം.
പൈപ്പുകളില്‍നിന്നുള്ള ലീക്കേജ് മൂലം തുള്ളിത്തുള്ളിയായി വെള്ളം നഷ്ടപ്പെടുന്നത് ഒഴിവാക്കാനായി ലീക്കിങ് തുടക്കത്തില്‍ത്തന്നെ തടയാം. ലോ ഫ്‌ളഷ് ടോയ്‌ലറ്റുകള്‍ ഉപയോഗിക്കുന്നത് വെള്ളത്തിന്റെ ഉപയോഗത്തെ 50 ശതമാനത്തോളമാക്കി കുറയ്ക്കുന്നുണ്ട്.
കാര്‍ കഴുകുമ്പോഴും മറ്റും സോപ്പുവെള്ളം കഴുകിക്കളയുന്നതിനായി ഹോസിനുപകരം ബക്കറ്റില്‍ വെള്ളം എടുക്കാവുന്നതാണ്. അതുപോലെ വീടുകളിലെ ഹോസുകളും സ്പ്രിങ്ക്‌ളറുകളുമെല്ലാം ഉപയോഗിച്ച് കുട്ടികള്‍ കളിക്കുന്നത് തടയണം.
സ്വിമ്മിങ് പൂളുകളിലും മറ്റും ബാഷ്പീകരണം പരമാവധി കുറയ്ക്കുന്നതിനായി പൂള്‍ കവറുകള്‍ ഉപയോഗിക്കാവുന്നതാണ്.
ഇവ കൂടാതെ ധാരാളം വാട്ടര്‍ കണ്‍സര്‍വേഷന്‍ പ്രോജക്ടുകളും എളുപ്പത്തില്‍ നമുക്ക് ചെയ്യാനാവും. റെയിന്‍വാട്ടര്‍ ഹാര്‍വെസ്റ്റിങ്, വാട്ടര്‍ മീറ്ററുകള്‍ പിടിപ്പിക്കുന്നത്, വാട്ടര്‍ഷെഡ് മാനേജ്‌മെന്റ് തുടങ്ങിയവയാണ് ഇവയില്‍ ചിലത്.
Content Highlights: some simple tips for water conservation at home
Published: 22 Nov 2023, 09:04 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented