അടുക്കളയില്‍ പാറ്റ മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. സിങ്ക്, ക്യാബിനറ്റുകള്‍ തുടങ്ങിയ ഇടങ്ങളിലെല്ലാം പാറ്റയുടെ ശല്യം അഭിമുഖീകരിക്കാത്തവരായി ആരുമുണ്ടാകില്ല. പാത്രങ്ങളിലും മറ്റും പാറ്റ വന്നിരിക്കുന്നത് അസുഖങ്ങള്‍ പടരാനും കാരണമാകും. വളരെ വേഗത്തില്‍ പെരുകുമെന്നതിനാൽ നിയന്ത്രിക്കാനും പാടാണ്. വേണ്ടത്ര ശ്രദ്ധ ചെലുത്തിയാല്‍ അടുക്കളയില്‍ പാറ്റകളെ നിയന്ത്രിക്കാം. 

To advertise here,

ബേക്കിങ് സോഡയും പഞ്ചസാരയും ഉപയോഗിച്ച് പാറ്റകളെ വേഗത്തില്‍ തുരത്താം. ഇതുരണ്ടും കലര്‍ത്തി വെയ്ക്കുകയാണ് ആദ്യം ചെയ്യേണ്ടത്. പഞ്ചസാരയില്‍ ആകൃഷ്ടരായി പാറ്റകളെത്തുകയും ബേക്കിങ് സോഡയുമായി സാമീപ്യത്തിലാകുമ്പോൾ ചാവുകയും ചെയ്യുന്നു. പാറ്റകള്‍ ഒളിച്ചിരിക്കാന്‍ സാധ്യതയുള്ള ഇടങ്ങളില്‍ ഇത് പരീക്ഷിക്കുക. 

വേപ്പെണ്ണ വെള്ളത്തില്‍ കലര്‍ത്തുന്നതും പാറ്റയുടെ ശല്യം നിയന്ത്രിക്കാന്‍ ഉത്തമമാണ്. വേപ്പെണ്ണ വെള്ളത്തില്‍ കലര്‍ത്തി സ്‌പ്രേ ചെയ്യുകയാണ് വേണ്ടത്. ഇത് സ്‌പ്രേ ചെയ്യുന്നതുകൊണ്ട് മറ്റു ദോഷങ്ങളുണ്ടാകില്ല. രാത്രിയില്‍ ഈ സ്‌പ്രേ മിശ്രിതം ഉപയോഗിക്കുന്നത് വേഗത്തില്‍ ഫലം ചെയ്യും. ചുരുങ്ങിയ സമയം കൊണ്ട് പാറ്റയുടെ ശല്യം ഒഴിവാക്കാം. 

പാറ്റകളെ വേഗത്തില്‍ കൊല്ലാനുള്ള മാര്‍ഗം ബോറിക് ആസിഡാണ്. പാറ്റകളെ കണ്ടെത്തുന്ന പ്രദേശങ്ങളില്‍ എല്ലാം ഇത് പരീക്ഷിക്കാം. ഇത് പാറ്റകള്‍ ആഹാരമാക്കുമ്പോള്‍ തന്നെ അവ ചത്തുപോകുന്നു. വളര്‍ത്തുമൃഗങ്ങളും കുട്ടികളുമെത്താത്ത സ്ഥലങ്ങളില്‍ ബോറിക് ആസിഡ് ഉപയോഗിക്കാം. വേഗത്തില്‍ ഫലം നല്‍കുമെന്ന് ഉറപ്പാണ്. 

മസാല വിഭാഗത്തില്‍പ്പെടുന്ന വയനയില (ബൈ ലീഫ്) പാറ്റയെ തുരത്താന്‍ നല്ലതാണ്. വയനയില വെള്ളത്തില്‍ ചൂടാക്കി വെള്ളം സ്‌പ്രേ ആയി ഉപയോഗിക്കുകയാണ് വേണ്ടത്. വീട്ടിലെ മാലിന്യങ്ങള്‍ കൂട്ടി വെയ്ക്കുന്നത് പാറ്റ പെരുകാനേ സഹായിക്കൂ. വേസ്റ്റിടുന്ന പാത്രങ്ങള്‍ കൃത്യമായ ഇടവേളകളില്‍ വൃത്തിയാക്കണം.