ബെംഗൂളുരു ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ടെക് കമ്പനിയിലെ ജോലിക്കാരൻ നിർമ്മിച്ച വീടാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ചർച്ചാ വിഷയം. അനിമേഷ് ചൗഹാൻ എന്ന സോഫ്റ്റ് വെയർ എഞ്ചിനീയർ തന്റെ ജോലിയില്‍നിന്ന് ലഭിച്ച വരുമാനം കൊണ്ട് മൂന്ന് നില വീട് പണിതിരുന്നു. ഇതിന്റെ ചിത്രം അദ്ദേഹം എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ചു. സ്വപ്നം യാഥാർത്ഥ്യമായതിനു പിന്നാലെ തന്റെ കമ്പനിക്ക് നന്ദി അറിയിക്കുകയും ചെയ്തു.
ഐഐടി ഖരഗ്പുരിൽ നിന്നാണ് ചൗഹാൻ ബിരുദം നേടുന്നത്. അദ്ദേഹത്തിന്റെ കുടുബത്തിലെ ആദ്യ എഞ്ചിനീയറും. എന്നാൽ ചിത്രം എക്സ് പ്ലാറ്റ്ഫോമിൽ നിമിഷ നേരങ്ങൾക്കുള്ളിൽ വൈറലായി. വിവിധ തരത്തിലുള്ള കമന്റുകളും പോസ്റ്റ് കീഴെ എത്തി. എതിർത്തുകൊണ്ടും അനുകൂലിച്ചും കമന്റുകളെത്തി.
ചൗഹാൻ ജോലി ചെയ്തുണ്ടാക്കിയ പണം കൊണ്ടല്ല, അദ്ദേഹത്തിന്റെ പൈതൃക സമ്പത്തുകൊണ്ടാണ് അദ്ദേഹം ഇത്രയും വലിയ വീടു നിർമ്മിച്ചതെന്ന് ആരോപിച്ചാണ് നിരവധി പേർ രംഗത്തെത്തുന്നത്.
എന്നാൽ കമന്റുകൾക്ക് മറുപടിയുമായി അദ്ദേഹം തന്നെ രംഗത്തെത്തി. ആരെങ്കിലും എന്തെങ്കിലും പറയുന്നത് തന്നെ ബാധിക്കുന്നില്ലെന്നും ഘട്ടംഘട്ടമായാണാ താൻ വീട് നിർമ്മിച്ചതെന്നും ചൗഹാൻ പറഞ്ഞതായി ടൈംസ് നൗ റിപ്പോർട്ട് ചെയ്യുന്നു.
Content Highlights: IITian Credits Tech Job For New Home But Internet Attributes It To Generational Wealth
Published: 18 Nov 2024, 08:13 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented