
കൊറോണക്കാലമായതോടെ കുട്ടികള്‍ക്ക് അവധിക്കാലവുമായി. പഴയപോലെ സമ്മര്‍ ക്യാമ്പുകളൊന്നും ഇത്തവണ ഇല്ലാത്തതിനാല്‍ കുട്ടികളെ വീട്ടില്‍ പിടിച്ചിരുത്താന്‍ വേറെ കുറുക്കുവഴികള്‍ കണ്ടുപിടിക്കണം. വീട്ടില്‍ അധികം സ്ഥലമില്ലെങ്കിലും കുട്ടികള്‍ക്കൊരുക്കാവുന്ന മിനി ഗാര്‍ഡനുകള്‍ പരീക്ഷിച്ചാലോ?
1. റീ സൈക്കിള്‍ഡ് ഹാങിങ് പ്ലാന്റേഴ്‌സ്
ആവശ്യമുള്ളത്
- പ്ലാസ്റ്റിക്ക് ബോട്ടിലുകള്‍- രണ്ടോ, മൂന്നോ,
- അക്രിലിക് പെയിന്റ്- കറുപ്പ്, പച്ച, ചുവപ്പ്( ഇഷ്ടമുള്ള നിറങ്ങള്‍)
- പൂച്ചെടികള്‍- ചെറിയ തരം
- ചെറിയ കയര്‍- ആവശ്യത്തിന്
എങ്ങനെ
കുപ്പികള്‍ പകുതി ഭാഗം വച്ച് ഡയഗണല്‍ ഷേപ്പില്‍ മുറിക്കുക. ഇനി ഇതിന് നിറം നല്‍കാം. ഇനി കുപ്പിയില്‍ മണ്ണും ചെടികള്‍ക്കുള്ള വളവും മിക്‌സ് ചെയ്ത് നിറയ്ക്കാം. ഇതില്‍ ചെടികള്‍ നടണം. ഇനി കുപ്പിയുടെ ഡയഗണല്‍ ഷേപ്പുള്ള ഭാഗത്ത് ഇരു വശങ്ങളിലായി ദ്വാരമിട്ട് കയര്‍ കെട്ടണം. തൂക്കിയിടാവുന്ന നീളത്തില്‍ വേണം കയര്‍ കെട്ടാന്‍. ഇനി വീടിന് മുമ്പിലോ, മരക്കൊമ്പിലോ ചെടികള്‍ തൂക്കാം.
2. ടേബിള്‍ ഫെയറി ഗാര്‍ഡന്‍
ആവശ്യമുള്ളവ
- വലിയ പരന്ന മണ്‍പാത്രം
- പോട്ടിങ് സോയില്‍
- ചെറിയ കല്ലുകള്‍, പെബിളുകള്‍
- പുക്കളുള്ള ചെറിയ ചെടുകള്‍
- ലോണ്‍ഗ്രാസ്
- കൃതൃമ ശലഭങ്ങള്‍
എങ്ങനെ
പാത്രത്തില്‍ ചെറിയ കല്‍കഷണങ്ങള്‍ നിരത്താം. ഇതിന് മുകളില്‍ പോട്ടിങ് സോയില്‍ നിറക്കണം.ഇനി ലോണ്‍ഗ്രാസും ചെടികളും നടാം. ഇടയില്‍ പെബിളുകള്‍ നിരത്തി ഭംഗിയാക്കാം. ഒപ്പം ശലഭങ്ങളെയും വയ്ക്കാം.
Content Highlights: Home decorating ideas for Kids
Published: 19 Mar 2020, 07:07 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented