സിനിമയിലൂടേയും ടെലിവിഷന്‍ സീരിയലുകളിലൂടേയും പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ നടിയാണ് വീണ നായര്‍. ഇപ്പോഴിതാ, തന്റെ വ്യക്തിജീവിതത്തെക്കുറിച്ചും ദാമ്പത്യത്തെക്കുറിച്ചും തുറന്നുസംസാരിക്കുകയാണ് നടി. ഭർത്താവിൽ നിന്ന് അകന്നാണ് ജീവിക്കുന്നത്. എന്നാൽ, നിയമപരമായി ഇതുവരെ വിവാഹമോചിതയായിട്ടില്ല. അതേസമയം, തന്റെ മകൻ സന്തോഷവാനാണെന്നും വീണ വ്യക്തമാക്കി. ഓണ്‍ലൈന്‍ മലയാളി എന്‍റര്‍ടെയ്ന്‍‍മെന്‍റ്സിന് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം തുറന്നുപറഞ്ഞത്. 

To advertise here,

'എന്റെ മകൻ ഭയങ്കര സന്തോഷത്തിലാണ്. അവൻ ഞങ്ങളെ രണ്ട് പേരെയും ഒരു പോയന്റിലും മിസ് ചെയ്യുന്നില്ല. കണ്ണൻ വരുമ്പോൾ അവർ പുറത്തുപോകാറുണ്ട്. അവന് അച്ഛന്റെ സ്നേഹം കിട്ടുന്നുണ്ട്. അമ്മയെന്ന രീതിയിലുള്ള സ്നേഹം കൊടുക്കാനേ എനിക്ക് പറ്റുകയുള്ളൂ. അച്ഛന്റെ സ്നേഹം കൊടുക്കാൻ പറ്റില്ല. അതവന് ഭർത്താവിലൂടെ കിട്ടുന്നുണ്ട്. 

ഞങ്ങൾ തമ്മിലുള്ള പ്രശ്നം അത് ഞങ്ങളുടെ പ്രശ്നം മാത്രമാണ്. എല്ലാവരുടെയും ജീവിതത്തിൽ എല്ലാ കാര്യത്തിനും ഒരു ഫുൾ സ്റ്റോപ്പുണ്ടാകും. അതുപോലൊരു ഫുൾ സ്റ്റോപ്പ് അതിലും ഉണ്ടാകും. എങ്ങിനെയാണ് ആ ഫുൾ സ്റ്റോപ്പ് എന്നത് എല്ലാവരേയും അറിയിക്കും.സ്വന്തം ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് ചെയ്യാനുള്ള എല്ലാ സ്വാതന്ത്ര്യവും അദ്ദേഹത്തിനുണ്ട്. അദ്ദേഹത്തിന്റെ മുന്നോട്ടുള്ള കുടുംബജീവിതത്തിൽ ആശ്വാസകരം  മറ്റൊരു സ്ത്രീ ആണ് എന്ന് തോന്നുന്നെങ്കിൽ ഞാൻ എന്ത് പറയാനാണ്. എനിക്ക് ഒരു മകനുണ്ട്. എനിക്ക് ഒരുപാട് കാര്യങ്ങൾ നോക്കിനടത്താനുണ്ട്. പ്രഫഷനായി മുന്നോട്ട് പോകുന്നു. നിയമപരമായി ഞങ്ങൾ വിവാഹമോചിതരായിട്ടില്ല', വീണ നായർ‍ പറഞ്ഞു.