Rekha
പ്രണയം അതിസുന്ദരമായ വികാരമാണ്. കണ്‍മുന്നില്‍ ഉള്ളതെല്ലാം അതിസുന്ദരമെന്ന് തോന്നിക്കുന്ന ഒരു സുന്ദര വികാരം. അത്തരമൊരു പ്രണയകാവ്യവുമായി എത്തി പ്രേക്ഷകരെ ത്രില്ലിങ്ങിന്റെ അങ്ങേയറ്റത്ത് കൊണ്ടെത്തിക്കുന്ന ചിത്രമാണ് രേഖ. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ടൈറ്റില്‍ കഥാപാത്രമായ രേഖ ആയിട്ടെത്തുന്നത് വിന്‍സി അലോഷ്യസാണ്.
ഇടയ്ക്ക് എപ്പോഴോ രേഖയുടെ മനസില്‍ പ്രണയത്തിന്റെ പൂമൊട്ടുകകള്‍ വിരിയുന്നു. മനസ്സ് മുഴുവന്‍ അര്‍ജുന്‍ എന്നയാളോടുള്ള പ്രണയം മാത്രമായി രേഖ ഒതുങ്ങുന്നു. ഒടുവിൽ വഞ്ചന തിരിച്ചറിയുമ്പോള്‍ രേഖയിലുണ്ടാവുന്ന മാറ്റങ്ങളാണ് ചിത്രത്തിന്റെ ആകെ തുക.
വ്യത്യസ്തയുള്ള കഥാപാത്രങ്ങള്‍ അവതരിപ്പിച്ച് പ്രേക്ഷകരുടെ കൈയടി നേടാറുള്ള വിന്‍സി ഇക്കുറിയും പതിവ് തെറ്റിച്ചില്ല. സ്ത്രീത്വത്തിന് മുന്‍തൂക്കം നല്‍കി ഒരുക്കിയിട്ടുള്ള രേഖ വെള്ളിത്തിരയിലെത്തുന്നത് വ്യത്യസ്തയുളള പ്രമേയവുമായിട്ടാണ്. അര്‍ജുനായി എത്തിയ ഉണ്ണി ലാലുവും മികച്ച പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്.
കരുത്തുറ്റ തിരക്കഥയാണ് ചിത്രത്തിന്റെ മറ്റൊരു ഹൈലെറ്റ്. ഇനിയെന്തെന്ന് പ്രേക്ഷകര്‍ക്ക് ഒരു സൂചനയും കൊടുക്കാതെയാണ് ചിത്രം മുന്നോട്ട് പോകുന്നത്. എന്തും സഹിച്ച് കഴിയുന്നവളല്ല, തടസ്സങ്ങള്‍ നിര്‍ഭയത്തോടെ അഭിമുഖീകരിക്കുന്നവരാണ് ആധുനിക സ്ത്രീസമൂഹം. രേഖ എന്ന ടൈറ്റില്‍ കഥാപാത്രം ആധുനിക സ്ത്രീത്വത്തിന്റെ പ്രതീകമാകുകയാണിവിടെ. മറ്റ് സ്ത്രീകഥാപാത്രങ്ങള്‍ ദുര്‍ബലമാകുമ്പോള്‍ നിര്‍ഭയത്തോടെ മുന്നേറാന്‍ രേഖയ്ക്ക് കഴിയുന്നു.
ഒരു നിമിഷത്തിന്റെ ട്വിസ്റ്റിലാണ് ചിത്രത്തിന്റെ ഗതി മാറി ഒഴുകുന്നത്. രേഖ എന്ന സ്ത്രീ കടന്നു പോകുന്ന മനോവികാരങ്ങള്‍ വിന്‍സിയുടെ കൈകളില്‍ ഭദ്രമായിരുന്നു.
രേഖയുടെ ജീവിതവും ജീവിതരീതികളും മികച്ച രീതിയില്‍ ഒപ്പിയെടുക്കാന്‍ ഛായാഗ്രാഹകന് കഴിഞ്ഞു. കാസർകോടൻ ശൈലിയുള്ള സംഭാഷണങ്ങള്‍ കഥയക്ക് കുറച്ച് കൂടി പുതുമ നല്‍കുന്നു.
ചെറിയ ഒരു കഥ ഏതൊക്കെ രീതിയില്‍ മനോഹരമാക്കാന്‍ കഴിയുമോ ആ രീതിയില്‍ എല്ലാം മനോഹരമാക്കാന്‍ സംവിധായകനും ചിത്രത്തിന്റെ രചയിതാവുമായ ജിതിന്‍ ഐസക് തോമസിന് സാധിച്ചു. രണ്ട് മണിക്കൂര്‍ ത്രില്ലിങ്ങായ സ്‌ക്രിപ്റ്റ് കൊണ്ടും മേക്കിങ്ങിലെ വ്യത്യസ്ത കൊണ്ടും പ്രേക്ഷകരെ പിടിച്ചിരുത്താന്‍ ചിത്രത്തിന് സാധിച്ചു.
സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജിന്റെ നിര്‍മാണ കമ്പനിയായ സ്റ്റോണ്‍ ബെഞ്ചേഴ്‌സാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തിച്ചിരിക്കുന്നത്.
Content Highlights: rekha malayalam movie review, jithin issac thomas, vincy aloshious, unni lalu
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..