നവാഗതനായ യാസിര്‍ മുഹമ്മദ് സംവിധാനം ചെയ്ത സിനിമ 'മുടി' നീസ്ട്രീം  ഒ ടി ടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്തു. ആനന്ദ് ബാല്‍, മഞ്ജു സുനിച്ചന്‍ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.  യാസിര്‍ മുഹമ്മദും കെ. ഹാഷിറും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയത്. 

ലോക്ഡൗണ്‍ കാലത്ത് പുറംലോകവുമായി ബന്ധം വിച്ഛേദിക്കപ്പെട്ട കോങ്ങാട് എന്ന ഗ്രാമത്തില്‍ നടക്കുന്ന സംഭവങ്ങളെയും മണി എന്ന ബാര്‍ബറുടെ ജീവിതത്തെയും ആസ്പദമാക്കിയുള്ളതാണ് ചിത്രം. ജാതി വിവേചനവും, പ്രണയവും സൗഹൃദവും ഇഴചേർത്ത് അവതരിപ്പിക്കുന്നതിനൊപ്പം കൊവിഡ് തീവ്ര നാളുകളുടെ ഓർമ്മകളും പ്രേക്ഷകരിലേക്ക് എത്തിക്കുന്നു ഈ ചിത്രം.

സെന്‍ട്രല്‍ ബ്യൂറോ ഗ്രൂപ്പ് ഗ്ലോബലിന്റെ ബാനറില്‍ ഹംസം പാടൂര്‍ നിര്‍മിച്ച ചിത്രത്തില്‍ നാസര്‍ കറുത്തേനി, എം നിവ്യ, അവിസെന്ന എന്നിവരാണ് മറ്റ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഛായാഗ്രഹണവും എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നത് അഹമ്മദ് നസീബ്.  വിമല്‍, റനീഷ് എന്നിവരാണ് സംഗീതം. ഗാന രചന -മെഹദ് മഖ്ബൂല്‍,  ആലാപനം - ഉണ്ണിമായ നമ്പീശന്‍. പശ്ചാത്തല സംഗീതം -ഇഫ്തി.

Content Highlights:  Mudi Movie Released in Neestream, Yassir Muhammed film, Manju Sunichen, Anandbal