പൂർണ്ണമായും ആക്ഷൻ ഫാമിലി ത്രില്ലർ ജോണറിൽ കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന 'വിരുന്ന്' എന്ന ചിത്രത്തിന്റെ ട്രെയ്ലർ റിലീസ് ചെയ്തു. നെയ്യാർ ഫിലിംസിൻ്റെ ബാനറിൽ ഗിരീഷ് നെയ്യാർ നിർമിക്കുന്ന ഈ ചിത്രം ആഗസ്റ്റ് 29-ന് പ്രദർശനത്തിനെത്തുന്നു. അർജുൻ, നിക്കി ഗിൽ റാണി, മുകേഷ്, ഗിരീഷ്, ബൈജു സന്തോഷ്, അജു വർ​ഗീസ് എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

To advertise here,

ധർമ്മജൻ ബൊൾഗാട്ടി, ഹരീഷ് പെരടി, സംവിധായകൻ അജയ് വാസുദേവ്, ആശാ ശരത്ത് എന്നിവരും അഭിയനിക്കുന്നു. ദിനേശ് പള്ളത്തിൻ്റെ താണു തിരക്കഥ കൈതപ്രം ,റഫീഖ് അഹമ്മദ് എന്നിവരുടെ ഗാനങ്ങൾക്ക് രതീഷ്‌ വേഗ, സാനന്ദ് ജോർജ് എന്നിവർ ഈണം പകർന്നിരിക്കുന്നു.

തിരക്കഥ -ദിനേശ് പള്ളത്ത്. ഗാനങ്ങൾ - കൈതപ്രം, റഫീഖ് അഹമ്മദ്സംഗീതം - രതീഷ് വേഗ, സാനന്ദ് ജോർജ്, പശ്ചാത്തല സംഗീതം. റോണി റാഫേൽ, ഛായാഗ്രഹണം രവിചന്ദ്രൻ, എഡിറ്റിംഗ് - വി.റ്റി. ശ്രീജിത്ത്, കലാസംവിധാനം - സഹസ് ബാല, മേനപ്പ് - പ്രദീപ് രംഗൻ, കോസ്റ്റ്യും - ഡിസൈൻ- അരുൺ മനോഹർ, നിശ്ചല ഛായാഗ്രഹണം. ശ്രീജിത്ത് ചെട്ടിപ്പടി, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - സുരേഷ് ഇളമ്പൽ
പ്രൊഡക്ഷൻ എക്സിക്കുട്ടീവ്. അഭിലഷ് അർജുൻ, നിർമ്മാണ നിർവ്വഹണം - അനിൽ അങ്കമാലി. രാജീവ് കൊടപ്പനക്കുന്ന്, വാഴൂർ ജോസ്.