വിനീത്, കൈലാഷ്, ലാല്‍ജോസ്, മുക്ത എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജോഷി ജോണ്‍ സംവിധാനം ചെയ്യുന്ന ഫാമിലി സറ്റയര്‍ ചിത്രം 'കുരുവിപാപ്പ'യുടെ ചിത്രീകരണം നിലംമ്പൂരില്‍ ആരംഭിച്ചു. ബിസ്മിത് നിലംബൂര്, ജാസ്മിന് ജാസ് എന്നിവര്‍ ചേര്‍ന്ന് തിരക്കഥ ഒരുക്കിയ ചിത്രം 'സീറോ പ്ലസ് എന്റര്‍ടൈന്‍മെന്‍സ്'ന്റെ ബാനറില്‍ ബഷീര്‍ കെ.കെ. ആണ് നിര്‍മ്മിക്കുന്നത്. ക്ലാപ്പ് ബോയ് മൂവി സ്റ്റുഡിയോസാണ് ചിത്രത്തിന്റെ സഹനിര്‍മ്മാതാക്കള്‍.
'സ്റ്റാന്‍ഡേര്‍ഡ് 10-E, 1999 ബാച്ച്' എന്ന ചിത്രത്തിന് ശേഷം ജോഷി ജോണ്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കുരുവിപാപ്പ'. തന്‍ഹ ഫാത്തിമ, സന്തോഷ് കീഴാറ്റൂര്‍, സാജിദ് യാഹിയ, ജോണി ആന്റണി, ബിറ്റോ ഡേവിസ്, ഇബ്രാഹിംകുട്ടി, മജീദ്, കിച്ചു ടെല്ലസ്, കൊല്ലം സുധി, പ്രസന്നാ മാസ്റ്റര്‍, നിലംമ്പൂര്‍ ആയിഷ, സീനത്ത്, അതിഥി റോയ്, ജീജ സുരേന്ദ്രന്, മായ വിശ്വനാഥ്, രമ്യ രാജേഷ്, അരിസ്റ്റോ സുരേഷ്, കാര്‍ത്തിക് സൂര്യ, സിദ്ധു, നീരവ് മാധവ്, കലാ മാസ്റ്റര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.
വിപിന്‍ മോഹന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം കൈകാര്യം ചെയ്യുന്നത് വി.ടി. ശ്രീജിത്താണ്. ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്, ധന്യ പ്രദീപ് എന്നിവരുടെ വരികള്‍ക്ക് പ്രദീപ് ടോം, യൂനിസ് യോ എന്നിവര്‍ ചേര്‍ന്നാണ് സംഗീതം പകരുന്നത്. കലാസംവിധാനം: കോയാസ്, വസ്ത്രാലങ്കാരം: ശരണ്യ ജീബു, മേക്കപ്പ്: ജിജു കൊടുങ്ങല്ലൂര്‍, പ്രൊജക്ട് ഡിസൈനര്‍: ലിജു നടേരി, സൗണ്ട് ഡിസൈന്‍: രഞ്ജു രാജ് മാത്യു, അസോസിയേറ്റ് ഡയറക്ടര്‍: അഖില്‍ കടവൂര്‍, സിജോ ജോസഫ്, പ്രൊമോ കട്ട്സ്: ഷാജു വി.എസ്., കോര്‍ഡിനേറ്റര്‍: റോയ് ആന്റണി, സ്റ്റില്‍സ്: സജിന്‍, പി.ആര്.ഒ: പി.ശിവപ്രസാദ്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്: ബി.സി ക്രിയേറ്റീവ്സ്, ഡിസൈന്‍: വിധു ജോണ്‍സ് എന്റര്ടൈന്മെന്റ്സ്.
Content Highlights: vineeth kailash laljose muktha in kuruvipappa shooting started
Published: 16 Feb 2023, 06:36 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented