കൊച്ചി: സുരേഷ് ഗോപിയെ അപമാനിക്കാൻ ശ്രമിച്ചിട്ടില്ലെന്ന് നർത്തകൻ ആർ.എൽ.വി. രാമകൃഷ്ണൻ. നിറത്തിന്റെ പേരിൽ തനിക്കുണ്ടായ അനുഭവത്തെ ആരും രാഷ്ട്രീയമായി കാണരുതെന്നും ഈ വിഷയത്തിൽ എല്ലാ രാഷ്ട്രീയകക്ഷികളുടെയും പിന്തുണ വിലമതിക്കുന്നതായും അദ്ദേഹം പറഞ്ഞു.
കറുത്ത നിറത്തിന്റെ പേരിൽ മാറ്റിനിർത്തപ്പെട്ട തൻഹ ഫാത്തിമ എന്ന പെൺകുട്ടി നായികയായ ‘കുരുവിപാപ്പ’ എന്ന സിനിമ കാണാനെത്തിയതായിരുന്നു ആർ.എൽ.വി. രാമകൃഷ്ണൻ. സുരേഷ് ഗോപി നൃത്തപരിപാടിക്ക് ക്ഷണിച്ചപ്പോൾ ഒഴിവായത് അതേദിവസം മറ്റൊന്ന് ഏറ്റുപോയതുകൊണ്ടാണ്.

അദ്ദേഹവുമായുള്ള ഫോൺസംഭാഷണം ഒരു റിപ്പോർട്ടറുടെ ഫോണിൽനിന്നായിരുന്നു. സുരേഷ് ഗോപിയെ വിളിച്ചുതന്ന റിപ്പോർട്ടർ തന്നെയാണ് ലൗഡ് സ്പീക്കറിലിട്ടത്. കുറെക്കാലത്തിനു ശേഷമാണ് ഒരു സിനിമാനടനുമായി സംസാരിക്കുന്നത്. എല്ലാ പാർട്ടികളും പിന്തുണച്ചിട്ടുണ്ട്. വിക്ടോറിയ കോളേജിൽ പോയത് കെ.എസ്.യു.വിന്റെ ക്ഷണമനുസരിച്ചാണ്. ബി.ജെ.പി.യും കൂടെ നിന്നിട്ടുണ്ട്-രാമകൃഷ്ണൻ പറഞ്ഞു.
Content Highlights: rlv ramakrishnan about suresh gopi
Published: 25 Mar 2024, 07:59 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented