
യഷ് നായകനായ 'ടോക്‌സിക്: എ ഫെയറിടെയ്ൽ ഫോർ ഗ്രോൺ- അപ്‌സ്' റിലീസിന് പിന്നാലെ സംവിധായിക ഗീതു മോഹൻദാസിന്റെ ചിത്രം പങ്കുവെച്ച് നടൻ വിനായകൻ. സംവിധായിക ഭാഗമായ മലയാളത്തിലെ വനിതാ ചലച്ചിത്ര പ്രവർത്തകരുടെ സംഘടന ഡബ്ല്യു.സി.സിയെ പരാമർശിച്ചാണ് ഫെയ്‌സ്ബുക്ക് പോസ്റ്റ്. ബുധനാഴ്ച 11.16-ഓടെ പങ്കുവെച്ച പോസ്റ്റ് വ്യാഴാഴ്ച ഉച്ചയോടെ അപ്രത്യക്ഷമായി
'ഡബ്ല്യു.സി.സിയിൽനിന്നുള്ള അൾട്ടിമേറ്റ് ഫിലിം മേക്കർ', എന്ന ക്യാപ്ഷനോടെയാണ് ചിത്രം പങ്കുവെച്ചത്. ഗീതുവിന്റെ പഴയകാല ചിത്രമാണ് പോസ്റ്റിൽ ചേർത്തിരിക്കുന്നത്.
മറ്റ് വിശദീകരണങ്ങളൊന്നും പോസ്റ്റിൽ നൽകിയിട്ടില്ല. നടൻ എന്താണ് ഉദ്ദേശിച്ചതെന്ന ചോദ്യവുമായി കമന്റുകളുമുണ്ട്.
തിരുവോണദിവസം ബുധനാഴ്ചയാണ് 'ടോക്‌സിക്' തിയേറ്ററിലെത്തിയത്. യഷ് നായകനായ ചിത്രത്തിന്റെ കഥ ഗീതുവിന്റേത് തന്നെയാണ്. ഗീതുവും യഷും ചേർന്നാണ് തിരക്കഥ. കിയാര അദ്വാനി, നയൻതാര, ഹുമ ഖുറേഷി, താരാ സുതാരിയ, രുക്മിണി വസന്ത്, സുദേവ് നായർ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ആദ്യദിവസം തന്നെ ചിത്രം 100 കോടി കളക്ഷൻ പിന്നിട്ടു.
Content Highlights: Actor Vinayakan shared a photo of director Geetu Mohandas on Facebook, catching widespread social media attention. He captioned the post calling her the "Ultimate Film Maker from WCC" without providing any further explanation or context. The viral post comes right after the grand release of the pan-India movie Toxic: A Fairy Tale for Grown-ups, directed by Geetu Mohandas. The Yash-starrer mega project features a star-studded cast including Nayanthara, Kiara Advani, Huma Qureshi, and Sudev Nair. Toxic achieved a massive box office milestone by crossing the ₹100 crore mark globally on its very first day of release.
Published: 27 Aug 2026, 02:32 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented