മികച്ച സഹനടനുള്ള ദേശീയ പുരസ്കാരം നേടിയ വിജയരാഘവനെ ആദരിച്ചു. ചിത്രീകരണം പുരോഗമിക്കുന്ന 'പള്ളിച്ചട്ടമ്പി' എന്ന സിനിമയുടെ അണിയറ പ്രവര്‍ത്തകരാണ് അദ്ദേഹത്തെ ആദരിച്ചത്. കഴിഞ്ഞദിവസം പള്ളിച്ചട്ടമ്പിയുടെ സെറ്റില്‍ നടന്ന ചടങ്ങില്‍ സംവിധായകന് ഡിജോ ജോസ് ആന്റണി, നടന് ടൊവിനോ തോമസ് എന്നിവര്‍ അടക്കമുള്ള സിനിമയുടെ പ്രധാനതാരങ്ങളും അണിയറ പ്രവര്‍ത്തകരും പങ്കെടുത്തു.
'പൂക്കാലം' എന്ന സിനിമയിലെ മികച്ച പ്രകടനത്തിനാണ് വിജയരാഘവന് ദേശീയ പുരസ്കാരം ലഭിച്ചത്. ആദ്യമായാണ് വിജയരാഘവന് ദേശീയ അവാര്‍ഡ് ലഭിക്കുന്നത്. മലയാളത്തില്‍ നിന്നും മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം ഉര്‍വശിക്കും ലഭിച്ചിരുന്നു. വിജയരാഘവനെ ആദരിക്കുന്ന ചടങ്ങില്‍ നടന്മാരായ കരമന സുധീര്‍, പ്രശാന്ത് അലക്സാണ്ടര്‍ തുടങ്ങിയ മറ്റ് താരങ്ങളും പങ്കെടുത്തു.
വമ്പന്‍ ബജറ്റില്‍ ഒരുങ്ങുന്ന പള്ളിച്ചട്ടമ്പിയുടെ ചിത്രീകരണം തൊടുപുഴയിലും സമീപ പ്രദേശങ്ങളിലുമായി പുരോഗമിക്കുകയാണ്. തെന്നിന്ത്യന്‍ താരം കയദു ലോഹറാണ് നായിക. 2026-ല്‍ ചിത്രം തിയേറ്ററുകളിലെത്തും.
Content Highlights: National Award-winning actor Vijayaraghavan is honored by the 'Pallichattambi' team
Published: 03 Aug 2025, 10:38 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented