ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക്
നിർമൽ ബേബി വർഗീസ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ ആദ്യ ഫൗണ്ട് ഫൂട്ടേജ് സിനിമയായ വഴിയെയുടെ ചിത്രീകരണം കാസർകോട് ജില്ലയിലെ കൊന്നക്കാട് പൂർത്തിയായി. നിർമൽ തന്നെയാണ് ഇക്കാര്യം ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്.
കോവിഡ് കാലത്തെ എല്ലാ സര്‍ക്കാര്‍ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടായിരുന്നു ചിത്രീകരണം നടന്നത്. 15 പേരിൽ താഴെയുള്ള സംഘമാണ് ഒരു സമയം സെറ്റിൽ ഉണ്ടായിരുന്നത്. സെപ്റ്റംബർ 28ന് ആയിരുന്നു ഷൂട്ടിംഗ് തുടങ്ങിയത്. ഹോളിവുഡ് സംഗീത സംവിധായകൻ ഇവാൻ ഇവാൻസാണ് ഈ സിനിമയുടെ സംഗീതമൊരുക്കന്നത് എന്നത് ഇതിനകം തന്നെ വാർത്തയായിരുന്നു.
വിവിഡ് ഫ്രെയിംസുമായി സഹകരിച്ച് കാസബ്ളാങ്കാ ഫിലിം ഫാക്ടറിയുടെ ബാനറിൽ ബേബി ചൈതന്യ നിർമ്മിച്ച ഈ പരീക്ഷണ ചിത്രത്തിൽ പുതുമുഖങ്ങളായ ജെഫിൻ ജോസഫ്, അശ്വതി അനിൽ കുമാർ, വരുൺ രവീന്ദ്രൻ, അഥീന, ജോജി ടോമി, ശ്യാം സലാഷ്, രാജൻ എന്നിവരാണ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്. കൊന്നക്കാട്, അരിയിരിത്തി, ബഡൂർ, കാനംവയൽ, പുളിങ്ങോം, ചെറുപുഴ തുടങ്ങിയ കേരള-കർണ്ണാടക അതിർത്തി പ്രദേശങ്ങളായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ജെഫിൻ ജോസഫ്, ഛായാഗ്രഹണം: മിഥുൻ ഇരവിൽ, ഷോബിൻ ഫ്രാൻസിസ്, കിരൺ കാന്പ്രത്ത്. കലാ സംവിധാനം: അരുൺ കുമാർ പനയാൽ, എഡിറ്റിംഗ്, സൗണ്ട് ഡിസൈൻ: നിർമൽ ബേബി വർഗീസ്, പ്രൊജക്റ്റ് ഡിസൈനർ: ജീസ് ജോസഫ്, പ്രൊഡക്ഷൻ കൺട്രോളേർസ്: സഞ്ജയ് തോമസ് ചൊവ്വാറ്റുകുന്നേൽ, നിബിൻ സ്റ്റാനി, അലൻ ജിജി, അസോസിയേറ്റ് ഡയറക്ടർസ്: അരുൺ കുമാർ പനയാൽ, ശരൺ കുമാർ ബാരെ. വാർത്താ വിതരണം: വി. നിഷാദ്. ട്രാൻസ്ലേഷൻ, സബ്ടൈറ്റിൽസ്: അഥീന. സ്റ്റിൽസ്: എം. ഇ. ഫോട്ടോഗ്രാഫി, ടൈറ്റിൽ ഡിസൈൻ: അമലു.
Content Highlights: Vazhiye Movie shooting over Covid Crisis pandemic
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..