ഹാലോവീൻ ദിനത്തിൽ 'വഴിയെ' സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. ഹോളിവുഡ് നടൻ ക്രിസ്റ്റഫർ എം. കുക്ക് തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് പോസ്റ്റർ പുറത്ത് വിട്ടിരിയ്ക്കുന്നത്. 

To advertise here,

നിർമൽ ബേബി വർഗീസ് സംവിധാനം ചെയ്ത 'വഴിയെ' മലയാളത്തിലെ ആദ്യ ഫൗണ്ട് ഫൂട്ടേജ് സിനിമയാണ്. ഹോളിവുഡ് സംഗീത സംവിധായകൻ ഇവാൻ ഇവാൻസാണ് ഈ ചിത്രത്തിന്റെ സംഗീത സംവിധായകൻ.

ഡോഗ് ഈറ്റ് ഡോഗ്, 2 ഗൺസ്, ഫ്‌ലയിങ് മങ്കീസ്, ദി ഡ്രോൺ, മിസ്റ്റർ റൈറ്റ്, ആൻ അമേരിക്കൻ ഇൻ ടെക്‌സാസ്, ഹാവേർസ്, റിഗാർഡിങ് ദി കേസ് ഓഫ് ജോൻ ഓഫ് ആർക്ക് തുടങ്ങി നിരവധി ഹോളിവുഡ് സിനിമകളിലൂടെ ശ്രദ്ധ നേടിയ നടനാണ് ഇദ്ദേഹം.

വിവിഡ് ഫ്രെയിംസുമായി സഹകരിച്ച് കാസബ്‌ളാങ്കാ ഫിലിം ഫാക്ടറിയുടെ ബാനറിൽ ബേബി ചൈതന്യ നിർമ്മിച്ച ഈ പരീക്ഷണ ചിത്രത്തിൽ പുതുമുഖങ്ങളായ ജെഫിൻ ജോസഫ്, അശ്വതി അനിൽ കുമാർ, വരുൺ രവീന്ദ്രൻ, അഥീന, ജോജി ടോമി, ശ്യാം സലാഷ്, രാജൻ എന്നിവരാണ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്.

ഒക്‌ടോബർ 20നായിരുന്നു സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത്. കോവിഡ് കാലത്തെ എല്ലാ സർക്കാർ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടായിരുന്നു ചിത്രീകരണം. കാസറഗോഡ്, കണ്ണൂർ ജില്ലകളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ.

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: ജെഫിൻ ജോസഫ്, ഛായാഗ്രഹണം: മിഥുൻ ഇരവിൽ, ഷോബിൻ ഫ്രാൻസിസ്, കിരൺ കാന്പ്രത്ത്. കലാ സംവിധാനം: അരുൺ കുമാർ പനയാൽ, എഡിറ്റിംഗ്, സൗണ്ട് ഡിസൈൻ: നിർമൽ ബേബി വർഗീസ്, പ്രൊജക്റ്റ് ഡിസൈനർ: ജീസ് ജോസഫ്, പ്രൊഡക്ഷൻ കൺട്രോളേർസ്: സഞ്ജയ് തോമസ് ചൊവ്വാറ്റുകുന്നേൽ, നിബിൻ സ്റ്റാനി, അലൻ ജിജി, അസോസിയേറ്റ് ഡയറക്ടർസ്: അരുൺ കുമാർ പനയാൽ, ശരൺ കുമാർ ബാരെ. വാർത്താ വിതരണം: വി. നിഷാദ്. ട്രാൻസ്ലേഷൻ, സബ്‌ടൈറ്റിൽസ്: അഥീന. സ്റ്റിൽസ്: എം. ഇ. ഫോട്ടോഗ്രാഫി, ടൈറ്റിൽ ഡിസൈൻ: അമലു.

Content Highlights: Vazhiye Movie first look Christopher Matthew Cook