മലയാളികൾക്ക് ഏറെ പ്രിയങ്കരനായ താരമാണ് മകരന്ദ് ദേശ്പാണ്ഡേ. ആമേനിലെ പോത്തച്ചൻ ഉൾപ്പടെ നിരവധി ഉജ്ജ്വല കഥാപാത്രങ്ങൾ മലയാളിക്ക് നൽകിയ അദേഹത്തിന്റെ പുതിയ രൂപം പുറത്തുവിട്ടിരിക്കുകയാണ് വവ്വാൽ സിനിമയുടെ അണിയറ പ്രവർത്തകർ. നരസിംഹ മൂപ്പൻ എന്നാണ് മകരന്ദ് ദേശ്പാണ്ഡേയുടെ കഥാപാത്രത്തിന്റെ പേര്. വവ്വാലിലെ ആദ്യ ക്യാരക്ടർ പോസ്റ്ററാണ് ഇപ്പോൾ പുറത്തിറക്കിയിട്ടുള്ളത്.
രൗദ്രം എന്ന ഭാവത്തിന് മുഖത്ത് പ്രതിധ്വനിക്കുന്ന ആളുടെ വികാരത്തിന്റെ ആഴം അനുസരിച്ചു മാറ്റങ്ങൾ ഉണ്ടാകും. വവ്വാൽ എന്ന സിനിമയുടെ ക്യാരക്ടർ പോസ്റ്റർ പുറത്ത് വന്നപ്പോൾ കാണുന്നത് മകരന്ദ് ദേശ്പാണ്ഡെയുടെ രൗദ്രത്തിന്റെ അതിതീവ്രമായ ഭാവമാണ്. ബോളിവുഡിൽ നിന്നും ഒരു നടനെ എന്തിനാണ് ഈ സിനിമയിലേക്ക് കാസ്റ്റ് ചെയ്തത് എന്ന് ഈ ഒറ്റ പോസ്റ്ററിൽ നിന്നും തന്നെ വ്യക്തം.
ഷഹ്മോൻ ബി പറേലിൽ കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മകരന്ദ് ദേശ്പാണ്ഡെ, അഭിമന്യു സിംഗ് , ലെവിൻ സൈമൺ, മുത്തു കുമാർ, ലക്ഷ്മി ചപോർക്കർ, മണികണ്ഠൻ ആചാരി , സുധി കോപ്പ , ദിനേശ് ആലപ്പി, പ്രവീൺ ടി ജെ , മെറിൻ ജോസ്, ഗോകുലൻ, മൻരാജ്, ജോജി കെ ജോൺ, ഷഫീഖ് , ജയശങ്കർ കരിമുട്ടം, ശ്രീജിത്ത് രവി തുടങ്ങി മുപ്പതിൽപരം താരങ്ങൾ അണിനിരക്കുന്നൂ .
ഓൺ ഡിമാൻഡ്സിന്റെ ബാനറിൽ ഷാമോൻ പി ബി നിർമിക്കുന്ന ചിത്രത്തിന്റെ കോ പ്രൊഡ്യൂസർ സുരീന്ദർ യാദവാണ്. ഛായാഗ്രഹണം-മനോജ് എം ജെ, പ്രൊഡക്ഷൻ ഡിസൈനർ-ജോസഫ് നെല്ലിക്കൽ, എഡിറ്റർ-ഫാസിൽ പി ഷഹ്മോൻ, സംഗീതം- ജോൺസൺ പീറ്റർ, ഗാനരചന-പി ബി എസ്, സുധാംശു, റീ റെക്കോർഡിങ് മിക്സർ - ഫസൽ എ ബക്കർ, പ്രൊഡക്ഷൻ കൺട്രോളർ-അനിൽ മാത്യു, മേക്കപ്പ്-സന്തോഷ് വെൺപകൽ, കോസ്റ്റ്യും ഡിസൈനർ - ഭക്തൻ മങ്ങാട്, കോറിയോഗ്രാഫി - അഭിലാഷ് കൊച്ചി, കളറിസ്റ്റ് - ലിജു പ്രഭാകർ, സംഘട്ടനം - നോക്കൗട്ട് നന്ദ, ചീഫ് അസോസിയേറ്റ് - ആഷിഖ് ദിൽജിത്ത്, പി ആർ ഒ - എ എസ് ദിനേശ്, സതീഷ് എരിയാളത്ത്, ഗുണ, സ്റ്റിൽസ്- രാഹുൽ തങ്കച്ചൻ, ഡിജിറ്റൽ മാർക്കറ്റിംഗ്- ഒപ്പറ, ഹോട്ട് ആന്റ് സോർ, ഡിസൈൻ - കോളിൻസ് ലിയോഫിൽ.
Content Highlights: First character poster of `Vavaal` featuring Makarand Deshpande as the fierce Narasimha Moopan is here! Witness his intense performance in this multi-starrer Malayalam film.
Published: 06 Jan 2026, 01:40 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented