
പുകവലി അടക്കമുള്ള ലഹരി ഉപയോഗത്തിനെതിരെ സന്ദേശവുമായി നടൻ ഉണ്ണി മുകുന്ദൻ. മാർക്കോ എന്ന ചിത്രത്തിലെ തന്റെ കഥാപാത്രത്തെ പരാമർശിച്ചുകൊണ്ടാണ് ലഹരി ഉപയോഗത്തിനെതിരെ ഉണ്ണി മുകുന്ദൻ ശബ്ദമുയർത്തിയിരിക്കുന്നത്. മാർക്കോ എന്ന ചിത്രത്തിലെ തന്റെ ഒരു രംഗത്തിൽനിന്നുള്ള ചിത്രം സഹിതമാണ് താരം സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.
ഒരു സിഗരറ്റിന്റെ ഭാരം സാധാരണയായി ബ്രാൻഡും തരവും അനുസരിച്ച് 0.7 മുതൽ 1.0 ഗ്രാം വരെയാണ്. അതുകൊണ്ട്, ഫിൽട്ടറും പേപ്പറും ഉൾപ്പെടെ ഒരു സിഗരറ്റിന്റെ ആകെ ഭാരം സാധാരണയായി ശരാശരി 1 ഗ്രാം ആണ്. ഇങ്ങനെയാണ് നിങ്ങൾക്ക് പൗരുഷം തോന്നുന്നതെങ്കിൽ, ദയവായി നിങ്ങളുടെ തിരഞ്ഞെടുപ്പുകൾ പുനഃപരിശോധിക്കേണ്ടിയിരിക്കുന്നുവെന്ന് ഉണ്ണി മുകുന്ദൻ പറയുന്നു.
'നിങ്ങളുടെ അറിവിലേക്കായി: യഥാർത്ഥത്തിൽ ഹൈ ആവാൻ പുരുഷന്മാർ 50 കിലോ ഇരുമ്പാണ് ഉയർത്തുന്നത്. സുഹൃത്തുക്കളേ, തിരഞ്ഞെടുപ്പ് നിങ്ങളുടേതാണ്. കയ്യിൽ സിഗരറ്റുമായി മാർക്കോയെ അനുകരിക്കാൻ എളുപ്പമാണ്. സിക്സ് പായ്ക്കുള്ള മാർക്കോ ആകാൻ ശ്രമിക്കൂ. രണ്ടാമത്തേതുപോലെ ആകാൻ, നിങ്ങൾക്ക് ദൃഢനിശ്ചയം എന്ന ഒന്ന് ആവശ്യമാണ്.' ഉണ്ണി മുകുന്ദൻ പറഞ്ഞു.
അഭിനേതാക്കളും സംവിധായകരും ഉൾപ്പെടെയുള്ള സിനിമാ പ്രവർത്തകർ ലഹരിക്കേസിൽ അറസ്റ്റിലാകുന്ന സാഹചര്യത്തിലാണ് ഉണ്ണി മുകുന്ദൻ സന്ദേശവുമായി രംഗത്തെത്തിയിരിക്കുന്നത്.
Content Highlights: Unni Mukundan`s Anti-Smoking Message
Published: 01 May 2025, 11:49 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented