മിഷന്‍ ഇംപോസിബിള്‍ 7 ന്റെ സെറ്റില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച സഹപ്രവര്‍ത്തകനോട് ദേഷ്യപ്പെടുന്ന ടോം ക്രൂയിസിന്റെ ഓഡിയോ വൈറലാകുന്നു. വളരെ ക്ഷുഭിതനായാണ് ടോം ക്രൂയിസ് സംസാരിക്കുന്നത്. കൊറോണ വൈറസ് പകര്‍ന്നാല്‍ ഇന്‍ഡസ്ട്രി വീണ്ടും മൊത്തമായി അടച്ചുപൂട്ടേണ്ടിവരുമെന്നും പറയുന്നു.

To advertise here,

''നിങ്ങള്‍ ചെയ്യുന്ന അബദ്ധം എത്ര വലുതാണെന്ന് മനസ്സിലാകുന്നുവോ? ഇനി ഒരിക്കല്‍ കൂടി ആവര്‍ത്തിച്ചാല്‍ നിങ്ങള്‍ ഞങ്ങള്‍ക്കൊപ്പം ഉണ്ടാകില്ല''- ടോം ക്രൂയിസ് പറയുന്നു. ചിത്രത്തിന്റെ സഹനിര്‍മാതാക്കളിലൊരാളാണ് ടോം ക്രൂസ്.

ഒരുപാട് പ്രതിസന്ധികളെ അതിജീവിച്ചാണ് മിഷന്‍ ഇംപോസിബിള്‍ ചിത്രീകരിക്കുന്നത്.  കോവിഡ് ഭീതിയില്‍ സിനിമയുടെ ചിത്രീകരണം അനിശ്ചിതമായി നീണ്ടു പോയിരുന്നു. ജൂലായ് മാസത്തോട് കൂടി ചിത്രീകരണം പുനരാരംഭിച്ചു. അതിനിടെ ഓക്‌സ്‌ഫോര്‍ഡ്ഷയറില്‍ 20 കോടി മുതല്‍ മുടക്കി ഒരുക്കിയ സെറ്റ് കത്തിനശിച്ചു. ഒരു ബൈക്ക് അപകടത്തെ തുടര്‍ന്നായിരുന്നു സംഭവം. 

കോവിഡ് ഭീതിയില്‍ ഷൂട്ടിങ് മുടങ്ങിയതും സിനിമാചിത്രീകരണം നീണ്ടുപോയതിലും ടോം ക്രൂസ് അതൃപ്തി പ്രകടിപ്പിച്ചിരുന്നു. അതിനിടെയാണ് നിര്‍മാതാക്കളെ വലിയ പ്രതിസന്ധിയിലാക്കിയ അപകടമുണ്ടായത്. 

ക്രിസ്റ്റഫര്‍ മക്വറിയാണ് മിഷന്‍ ഇംപോസിബിള്‍ 7 സംവിധാനം ചെയ്യുന്നത്. വിങ് റാമേസ്, സൈമണ്‍ പെഗ്, റബേക്ക ഫെര്‍?ഗ്യൂസണ്‍ തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തില്‍ വേഷമിടുന്നു. സൈഡാന്‍സ് മീഡിയ, ടി.സി പ്രൊഡക്ഷന്‍ എന്നിവയുടെ ബാനറില്‍ ടോം ക്രൂസ്, ക്രിസ്റ്റഫര്‍ മക്വറി, ഡേവിഡ് എലിസണ്‍, ജേക്ക് മേയേഴ്‌സ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

Content Highlights: Tom Cruise shouts at 'Mission Impossible 7' crew members, Viral audio leaked