ഷെബിൻ ബക്കർ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷെബിൻ ബക്കർ നിർമിച്ച് ജോജി തോമസ്സും രാജേഷ് മോഹനും ചേർന്നു സംവിധാനം ചെയ്യുന്ന തീപ്പൊരി ബെന്നി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. അർജുൻ അശോകൻ ഒരു കുല പഴവുമായി നടന്നു വരുന്ന ഈ ലുക്ക് ഏറെ കൗതുകം പകരുന്നതാണ്.

To advertise here,

തീവ്ര ഇടതുപക്ഷ രാഷ്ട്രീയ പ്രവർത്തകനായ വട്ടക്കുട്ടയിൽ ചേട്ടായിയുടേയും മകൻ തീപ്പൊരി ബെന്നിയുടേയും കഥ പറയുകയാണ് ഈ ചിത്രം. രാഷ്ട്രീയവും കൃഷിയും പ്രണയവും കിടമത്സരങ്ങളും ആശയ വൈരുദ്ധ്യവുമുളള അപ്പന്റേയും മകന്റേയും സംഘർഷമാണ് ഈ ചിത്രത്തിലൂടെ പറയാൻ ശ്രമിക്കുന്നത്.

സാധാരണക്കാർ ജീവിക്കുന്ന ഒരു ഗ്രാമത്തിന്റെ ജീവിതത്തിന്റെ നേർക്കാഴ്ച്ച കൂടിയാണ് ഈ ചിത്രം. വട്ടക്കുട്ടയിൽ ചേട്ടായിയെ ജഗദീഷും മകൻ ബെന്നിയെ അർജുൻ അശോകനും അവതരിപ്പിക്കുന്നു. ടി.ജി.രവി , പ്രേംപ്രകാശ്, ഷാജു ശ്രീധർ, സന്തോഷ് കീഴാറ്റൂർ, ശ്രീകാന്ത് മുരളി, റാഫി, നിഷാ സാരംഗ് എന്നിവരും പ്രധാന താരങ്ങളാണ്.

സംഗീതം.. ശ്രീരാഗ് സജി. ഛായാഗ്രഹണം - അജയ് ഫ്രാൻസിസ് ജോർജ്. എഡിറ്റിംഗ് - സൂരജ്. ഈ എസ്. കലാസംവിധാനം - മിഥുൻ ചാലിശ്ശേരി. കോസ്റ്റ്യൂം - ഡിസൈൻ. ഫെമിന ജബ്ബാർ. മേക്കപ്പ്. കിരൺ രാജ് . മനോജ്.കെ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - കുടമാളൂർ രാജാജി. ഫിനാൻസ് കൺട്രോളർ. - ഉദയൻ കപ്രശ്ശേരി. പ്രൊഡക്ഷൻ മാനേജർ - എബി കോടിയാട്ട്. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് - രാജേഷ് മേനോൻ. നോബിൾ ജേക്കബ്ബ് ഏറ്റു മാന്നൂർ. പ്രൊഡക്ഷൻ കൺടോളർ. അലക്സ് - ഈ . കുര്യൻ.

തൊടുപുഴയിലും പരിസരങ്ങളിലുമായി ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നു. സെൻട്രൽ പിക്ച്ചേഴ്സ്  ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു. പി.ആർ.ഒ - വാഴൂർ ജോസ്.