അർജുൻ അശോകൻ നായകനാകുന്ന 'തീപ്പൊരി ബെന്നി'യുടെ സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഷെബിൻ ബക്കർ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഷെബിൻ ബക്കറാണ് ചിത്രം നിർമിക്കുന്നത്. അർജുൻ അശോകൻ, ജഗദീഷ്, ഷാജു ശ്രീധർ, ഫെമിനാ ജോർജ് എന്നിവരാണ് പോസ്റ്ററിലുള്ളത്.
വെള്ളിമൂങ്ങ, ജോണി ജോണി യെസ് അപ്പാ എന്നീ ചിത്രങ്ങൾക്ക് തിരക്കഥ രചിച്ച ജോജി തോമസ്സും, വെള്ളിമൂങ്ങയുടെ പ്രധാന സഹായിയായിരുന്ന രാജേഷും ചേർന്നാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. അപ്പൻ്റേയും മകൻ്റേയും ആത്മബന്ധത്തിൻ്റെ കഥ പറയുന്ന ചിത്രമാണ് തീപ്പൊരി ബെന്നി. വ്യത്യസ്ഥ കാഴ്ച്ചപ്പാടുകൾ ഉള്ള രണ്ടു പേരാണ് വട്ടക്കുട്ടായിൽ ചേട്ടായിയും മകൻ ബെന്നിയും. ഇടതുപക്ഷ രാഷ്ട്രീയക്കാരനായ അപ്പൻ, രാഷ്ട്രീയത്തെ എതിർക്കുന്ന മകൻ. ഇവർക്കിടയിലെ സംഘർഷങ്ങൾ നർമ്മത്തിലൂടെ അവതരിപ്പിക്കുകയാണ് ചിത്രത്തിലൂടെ.
ജഗദീഷും അർജുൻ അശോകനുമാണ് വട്ടക്കുട്ടായിൽ ചേട്ടായിയേയും ബെന്നിയേയും അവതരിപ്പിക്കുന്നത്. മിന്നൽ മുരളിയിലൂടെ ശ്രദ്ധേയയായ ഫെമിനാ ജോർജാണ് നായിക. ടി. ജി. രവി, സന്തോഷ് കീഴാറ്റൂർ, പ്രേം പ്രകാശ്, റാഫി, ശ്രീകാന്ത് മുരളി, നിഷാ സാരംഗ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
സംഗീതം - ശ്രീരാഗ് സജി, ഛായാഗ്രഹണം - അജയ് ഫ്രാൻസിസ് ജോർജ്, എഡിറ്റിംഗ് - സൂരജ്. ഇ. എസ്, കലാസംവിധാനം - മിഥുൻ ചാലിശ്ശേരി, കോസ്റ്റ്യൂം ഡിസൈൻ - ഫെമിന ജബ്ബാർ, മേക്കപ്പ് - കിരൺ രാജ്, ചീഫ് അസോസ്സിയേറ്റ് ഡയറക്ടർ - കുടമാളൂർ രാജാജി, നിശ്ചല ഛായാഗ്രഹണം - അജി മസ്ക്കറ്റ്, ഫിനാൻസ് കൺട്രോളർ -ഊയൻകപ്രശ്ശേരി, കോ- പ്രൊഡ്യൂസേഴ്സ് - റുവൈസ് ഷെബിൻ ഷിബുബക്കർ, ഫൈസൽ ബക്കർ,
പ്രൊഡക്ഷൻ മാനേജർ -എബി കോടിയാട്ട്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് -രാജേഷ് മേനോൻ, നോബിൾ ജേക്കബ് ഏറ്റുമാനൂർ, പ്രൊഡക്ഷൻ കൺട്രോളർ- അലക്സ് ഇ. കുര്യൻ. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ചിത്രം സെൻട്രൽ പിക്ച്ചേർസ് പ്രദർശനത്തിനെത്തിക്കുന്നു. പി.ആർ.ഒ -വാഴൂർ ജോസ്.
Content Highlights: arjun ashokan movie theeppori benny second look poster released
Published: 05 Sept 2023, 12:40 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented