ഷഹബാസ് അമൻ | PHOTO: SPECIAL ARRANGEMENTS
കോഴിക്കോടിന്റെ തീരത്ത് സംഗീതത്തിന്റെ അലയടിപ്പിച്ച് ഷഹബാസ് അമന്റെ ഗസൽ വിരുന്ന്. 'ദി സീക്രട്ട് ഓഫ് വിമൻ' എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. 'ആകാശമായവളേ' എന്ന ഗാനത്തിനൊപ്പം ഗസലുകളും ഷഹബാസ് ആലപിച്ചത് സംഗീതാസ്വാദകർക്ക് വിരുന്നായി.
സിനിമയുടെ മറ്റൊരു പ്രധാന ആകർഷണം അന്താരാഷ്ട്ര തലത്തിൽ ഏറെ ശ്രദ്ധേയയായ ഓസ്‌ട്രേലിയൻ-മലയാളി ഗായിക ജാനകി ഈശ്വർ പാടിയ ഗാനമാണ്. ജാനകി തന്നെയാണ് വരികൾ എഴുതിയത്. ജാനകി ആദ്യമായാണ് മലയാള സിനിമയിൽ പാടുന്നത്. ജാനകി പാടിയ ഗാനങ്ങളും സായാഹ്നത്തിന്റെ മാറ്റു കൂട്ടി.
ക്യാപ്റ്റൻ, വെള്ളം, മേരി ആവാസ് സുനോ എന്നീ ഹിറ്റ് സിനിമകളുടെ സംവിധായകനായ ജി. പ്രജേഷ് സെന്നാണ് 'ദ സീക്രട്ട് ഓഫ് വിമൺ ' എന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. പ്രജേഷ് സെൻ മൂവി ക്ലബാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
നിതീഷ് നടേരി എഴുതിയ ഗാനത്തിന് അനിൽ കൃഷ്ണ ഈണം പകർന്നിരിക്കുന്നു. ആൽബങ്ങളിലൂടെയും വെബ് സീരിസുകളിലൂടെയും ശ്രദ്ധ നേ ടിയ അനിൽ കൃഷ്ണ ആദ്യമായി സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രമാണ് 'ദ സീക്രട്ട് ഓഫ് വിമൺ'. ജോഷ്വാ. വി.ജെ. ആണ് പശ്ചാത്തല സംഗീതം. ചിത്രത്തിലെ ഇംഗ്ലീഷ് ഗാനം ഒരുക്കിയിരിക്കുന്നതും ജോഷ്വാ ആണ്.
കോഴിക്കോട് ഡെപ്യൂട്ടി മേയർ മുസാഫിർ അഹമ്മദ്, നിർമാതാവും പ്രൊജക്ട് ഡിസൈനറുമായ എൻ.എം. ബാദുഷ, സംവിധായകൻ സന്ദീപ് പാമ്പള്ളി, സംവിധായകനും നടനുമായ ശ്രീകാന്ത് മുരളി, സംവിധായകനും എഡിറ്ററുമായ ബിജിത് ബാല തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
ഇമോഷണൽ ത്രില്ലർ വിഭാഗത്തിൽപ്പെട്ട 'ദ സീക്രട്ട് ഓഫ് വിമണി 'ൽ നിരഞ്ജന അനൂപ്, അജു വർഗീസ്, ശ്രീകാന്ത് മുരളി, സുമാ ദേവി, അങ്കിത് ഡിസൂസ, സാക്കിർ മണോലി, മിഥുൻ വേണുഗോപാൽ, അധീഷ് ദാമോദർ, തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്നു. ലെബിസൺ ഗോപിയാണ് ഛായാഗ്രഹണം, പ്രദീപ് കുമാർ വി.വിയുടേതാണ് കഥ. എഡിറ്റിങ്- കണ്ണൻ മോഹൻ
കലാ സംവിധാനം -ത്യാഗു തവനൂർ, ഓഡിയോഗ്രഫി -അജിത് കെ. ജോജ്, സൗണ്ട് ഡിസൈൻ -ജിതേന്ദ്രൻ, പ്രൊഡക്ഷൻ കൺട്രോളർ -ജിത്ത് പിരപ്പൻ കോട്, സ്റ്റുഡിയോ -ലാൽ മീഡിയ, ഡി.ഐ. -ആക്ഷൻ ഫ്രേംസ് മീഡിയ, കളറിസ്റ്റ് -സുജിത് സദാശിവൻ, മേക്കപ്പ് -ലിബിൻ മോഹനൻ, കോസ്റ്റ്യൂം -അഫ്രിൻ കല്ലൻ, അസോസിയേറ്റ് ഡയറക്ടേഴ്‌സ് -വിഷ്ണു രവികുമാർ, ഷിജു സുലേഖ ബഷീർ, ഡി.എ. -എം കുഞ്ഞാപ്പ, സ്‌ക്രിപ്റ്റ് അസോസിയേറ്റ് -വിനിത വേണു, സ്റ്റിൽസ് -ലെബിസൺ ഫോട്ടോഗ്രഫി, അജീഷ് സുഗതൻ, ഡിസൈൻ -താമിർ . പി.ആർ.ഒ. - ആതിര ദിൽജിത്ത്, ഔട്ട്‌ഡോർ പബ്ലിസിറ്റി - സോളസ് കാലിക്കറ്റ്
Content Highlights: the secret women movie audio launch
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..