ഷറഫുദ്ദീനെ നായകനാക്കി പ്രനീഷ് വിജയൻ രചിച്ച് സംവിധാനം ചെയ്ത ദി പെറ്റ് ഡിറ്റക്ടീവ് വിജയകരമായി പ്രദർശനം തുടരുകയാണ്. ചിത്രത്തിലെ ഒരു ഡിലീറ്റഡ് സീൻ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ചിത്രത്തിൽ സണ്ണി വെയ്ൻ അവതരിപ്പിച്ച കഥാപാത്രത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ജയ് വിഷ്ണുവാണ് ചിത്രത്തിന്റെ സഹരചയിതാവ്.

To advertise here,

സണ്ണി വെയ്ൻ അവതരിപ്പിച്ച ട്രാൻസ്ഫോർമർ ടിമ്മി തോമസ് അഥവാ ടി.ടി.ടി എന്ന കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന രംഗമാണ് ഇപ്പോൾ എത്തിയിരിക്കുന്നത്. ഈ രംഗം ചിത്രത്തിൽ ഉൾപ്പെടുത്തിയിരുന്നില്ല. സണ്ണി വെയ്ൻ അവതരിപ്പിച്ച കഥാപാത്രത്തിന്റെ ഒരു രംഗമൊഴിച്ച് മറ്റുരംഗങ്ങളൊന്നും സിനിമയിൽ ഉണ്ടായിരുന്നില്ല. ടിമ്മി തോമസിനെക്കുറിച്ച് ശ്യാം മോഹൻ അവതരിപ്പിച്ച തിങ്കൾ തോമസ് എന്ന കഥാപാത്രം നൽകുന്ന വിവരണമാണ് വീഡിയോയിലുള്ളത്.

അനുപമ പരമേശ്വരനാണ് നായിക. ഷറഫുദ്ദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദ്ദീൻ, ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ് ദി പെറ്റ് ഡിറ്റക്ടീവിന്റെ നിർമ്മാണം. ബൈജു ഗോപാലൻ, വി. സി. പ്രവീൺ എന്നിവരാണ് ചിത്രത്തിന്റെ കോ പ്രൊഡ്യൂസേഴ്സ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - കൃഷ്ണമൂർത്തി. ചിത്രം കേരളത്തിൽ വിതരണം ചെയ്തത് ഡ്രീം ബിഗ് ഫിലിംസ്.

ടോണി ജോസ് അലുല എന്ന ഡിറ്റക്ടീവ് കഥാപാത്രമായി ഷറഫുദ്ദീൻ വേഷമിട്ട ചിത്രം ഒരു കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്. ചിരിയോടൊപ്പം ഏറെ രസകരമായ രീതിയിൽ ആക്ഷനും ഉൾപ്പെടുത്തിയ ചിത്രം മികച്ച തിയേറ്റർ അനുഭവമാണ് പ്രേക്ഷകർക്ക് നൽകുന്നത്.

വിനയ് ഫോർട്ട്, ജോമോൻ ജ്യോതിർ, വിജയരാഘവൻ, വിനായകൻ എന്നിവരും പ്രേക്ഷക പ്രശംസ നേടുന്നു. ഷോബി തിലകൻ, നിഷാന്ത് സാഗർ, ശ്യാം മോഹൻ, അൽതാഫ് സലിം എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. രാജേഷ് മുരുകേശൻ ആണ് ചിത്രത്തിന് സംഗീത സംവിധാനം നിർവഹിച്ചത്. തിങ്ക് മ്യൂസിക് ആണ് ചിത്രത്തിൻ്റെ മ്യൂസിക് അവകാശം സ്വന്തമാക്കിയത്. ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് ആനന്ദ് സി ചന്ദ്രൻ. മുകുന്ദനുണ്ണി അസോസിയേറ്റ്സ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ സംവിധായകൻ എന്ന നിലയിൽ ശ്രദ്ധ നേടിയ അഭിനവ് സുന്ദർ നായകാണ് ഈ ചിത്രത്തിൻ്റെ എഡിറ്റർ.