
തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതകഥ പറയുന്ന 'തലൈവി'യുടെ റിലീസ് തിയ്യതി മാറ്റി. കൊവിഡ് വ്യാപനം രൂക്ഷമായതിനെത്തുടര്‍ന്നാണ് ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചതെന്നാണ് അണിയറപ്രവര്‍ത്തകരുടെ വിശദീകരണം. ഈ മാസം 23ന് ചിത്രം തീയേറ്ററുകളിലെത്തുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ കൊവിഡ് മുമ്പത്തേക്കാള്‍ രൂക്ഷമാകുകയും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടിയും വന്ന സാഹചര്യത്തിലാണ് റിലീസ് തിയ്യതി മാറ്റിവെക്കേണ്ടി വന്നത്.
ജയലളിതയായി കങ്കണ റണാവത്ത് എത്തുന്നുവെന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. ചിത്രത്തിന്റെ ട്രെയ്ലറിനും വലിയ പ്രേക്ഷകശ്രദ്ധയാണ് ലഭിച്ചത്. എ.എല്‍ വിജയ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കങ്കണയ്ക്കു പുറമേ അരവിന്ദ് സ്വാമി, നാസര്‍, സമുദ്രക്കനി, മധുബാല, ഭാഗ്യശ്രീ എന്നിവരും ചിത്രത്തില്‍ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജി.വി. പ്രകാശ് കുമാര്‍ ആണ് സംഗീതം.
Content highlights : thalaivi tamil movie starring kangana ranaut release date postponed
Published: 10 Apr 2021, 03:56 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented