യുഎസിലെ ലാസ് വെഗാസില്‍ വിവാഹിതയായി ബംഗാളി നടി തനുശ്രീ ചക്രബര്‍ത്തി. അറ്റ്ലാന്റ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഐടി പ്രൊഫഷണലായ സുജിത് ബസുവാണ് വരന്. സ്വകാര്യചടങ്ങിലായിരുന്നു വിവാഹം.മോഡലിങ്ങിലൂടെ തുടങ്ങി പരസ്യചിത്രങ്ങളിലൂടെ ബംഗാളി സിനിമയിലെ ശ്രദ്ധേയമുഖമായി മാറിയ നടിയാണ് തനുശ്രീ ചക്രബര്‍ത്തി. ബംഗാളി ടെലിവിഷനില്‍ അവതാരകയുമായിരുന്നു. 2021-ല്‍ രാഷ്ട്രീയത്തിലിറങ്ങിയ നടി, ശ്യാംപുരില് ബിജെപി സ്ഥാനാര്‍ഥിയായി നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. സിനിമയില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്പാര്ട്ടി വിടുകയാണെന്ന് പരാജയത്തിന് മാസങ്ങള്‍ക്ക് ശേഷം നടി പ്രഖ്യാപിച്ചു.
ഏറെക്കാലമായി അടുത്ത സുഹൃത്തുക്കളായിരുന്നു തനുശ്രീ ചക്രബര്‍ത്തിയും സുജിത് ബസുവും. മാസങ്ങള്‍ക്ക് മുമ്പാണ് ബന്ധം പ്രണയത്തിലേക്ക് വളര്‍ന്നത്. സുജിത് ആയിരുന്നു വിവാഹ ഒരുക്കങ്ങള്‍ നടത്തിയതെന്നും ചടങ്ങുകള്‍ തീര്‍ത്തും അപ്രതീക്ഷിതമായിരുന്നുവെന്നും നടി പറഞ്ഞു.
Content Highlights: Former BJP leader and Bengali actress Tanushree Chakraborty married IT professional Sujit Basu in Las Vegas, USA
Published: 28 Nov 2025, 04:22 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented