ആരാധകരുടെ പ്രിയങ്കരനായ ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോനിയുടെ ജീവിതകഥ പറഞ്ഞ ചിത്രമാണ് 'എം. എസ് ധോനി: ദി അൺടോൾഡ് സ്റ്റോറി'. അന്തരിച്ച ബോളിവുഡ് താരം സുഷാന്ത് സിങ് രജ്പുത്തായിരുന്നു ചിത്രത്തിലെ നായകൻ. ആരാധകരുടെ മനസിൽ ഇടം നേടിയ ചിത്രം വൻ വിജയമായി മാറിയിരുന്നു. 

To advertise here,

ഇപ്പോഴിതാ ധോനിയുടെയും സുശാന്തിന്റേയും ആരാധകർക്കുള്ള ഒരു സന്തോഷ വാർത്ത എത്തിയിരിക്കുകയാണ്. എം. എസ് ധോനി: ദി അൺടോൾഡ് സ്റ്റോറി റീ റിലീസിന് ഒരുങ്ങുന്നുവെന്നാണ് റിപ്പോർട്ടുകൾ. മെയ് 12-നാണ് ചിത്രം വീണ്ടും തിയേറ്ററുകളിൽ എത്തുന്നത്. 

ചിത്രം റിലീസ് ചെയ്ത് ഏഴ് വർഷങ്ങൾക്ക് ശേഷമാണ് റീ റിലീസ് വരുന്നത്. സുശാന്തിന്റെ കരിയറിലെ വഴിത്തിരിവായിരുന്നു ചിത്രം. 2020 ജൂൺ 14-നാണ് സുശാന്തിനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 

നീരജ് പാണ്ഡെയാണ് എം. എസ് ധോനി: ദി അൺടോൾഡ് സ്റ്റോറി സംവിധാനം ചെയ്തത്. അരുണ്‍ പാണ്ഡെയും ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. അനുപം ഖേർ, ഭൂമിക ചൗള, കിയാര അദ്വാനി, ദിഷ പഠാണി എന്നിവരായിരുന്നു ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.