തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിന് ശേഷം ഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്ന സൂപ്പര്‍ ശരണ്യയുടെ പുതിയ ടീസര്‍ പുറത്തിറങ്ങി. അനശ്വര രാജനാണ് ചിത്രത്തില്‍ ടൈറ്റില്‍ റോളിലെത്തുന്നത്. കോളേജിലെ ഓണോഘോഷ പരിപാടിയില്‍ സംഘ നൃത്തത്തിനായി പെണ്‍കുട്ടികള്‍ സ്റ്റേജിലേക്ക് കയറുന്നതാണ് ടീസറില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ജനുവരി 7ന് ചിത്രം തീയേറ്ററുകളില്‍ എത്തും.
അര്‍ജുന്‍ അശോകന്‍, മമിത ബൈജു, ദേവിക ഗോപാല്‍ നായര്‍, റോസ്‌ന ജോഷി, വിനീത് വിശ്വം, നസ്ലന്‍, ബിന്ദു പണിക്കര്‍, മണികണ്ഠന്‍ പട്ടാമ്പി, സജിന്‍ ചെറുകയില്‍, വരുണ്‍ ധാരാ, വിനീത് വാസുദേവന്‍, ശ്രീകാന്ത് വെട്ടിയാര്‍, സ്‌നേഹ ബാബു, ജ്യോതി വിജയകുമാര്‍, പാര്‍വതി അയ്യപ്പദാസ്,കീര്‍ത്തന ശ്രീകുമാര്‍, അനഘ ബിജു, ജിമ്മി ഡാനി, സനത്ത് ശിവരാജ്, അരവിന്ദ് ഹരിദാസ്, സനോവര്‍ കൂടാതെ നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു.
സജിത് പുരുഷന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ആകാശ് ജോസഫ് വര്‍ഗീസ് ചിത്രസംയോജനവും നിര്‍വ്വഹിക്കുന്നു. ആര്‍ട്ട്- നിമേഷ് താനൂര്‍, കോസ്റ്റ്യൂം ഡിസൈനര്‍- ഫെമിന ജബ്ബാര്‍, സൗണ്ട് ഡിസൈന്‍- കെ സി സിദ്ധാര്‍ത്ഥന്‍, ശങ്കരന്‍ എ എസ്, സൗണ്ട് മിക്‌സിംഗ്- വിഷ്ണു സുജാതന്‍, മേക്കപ്പ്- സിനൂപ് രാജ്, ഡിസൈന്‍സ്- പ്രതുല്‍ എന്‍ ടി, ചീഫ് അസോസിയേറ്റ്- സുഹൈല്‍ എം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- അലക്‌സ് ഈ കുര്യന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂറ്റീവ്‌സ്- നോബിള്‍ ജേക്കബ്, രാജേഷ് മേനോന്‍, പ്രൊഡക്ഷന്‍ മാനേജര്‍- എബി കുര്യന്‍, ഫിനാന്‍സ് കണ്‍ട്രോളര്‍- ഉദയന്‍ കപ്രാശേരി, സ്റ്റില്‍സ്- അജി മസ്‌കറ്റ്, പി.ആര്‍.ഓ- മഞ്ജു ഗോപിനാഥ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്- ഹെയിന്‍സ്.
Content Highlights: Super Sharanya new teaser, Arjun Ashokan, Anaswara Rajan, Girish AD, Shebin Backer
Published: 05 Jan 2022, 08:20 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented