
മാളികപ്പുറം എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന് ശേഷം സംവിധായകന്‍ വിഷ്ണു ശശി ശങ്കര്‍ ഒരുക്കുന്ന സുമതി വളവിന്റെ ചിത്രീകരണം പാലക്കാട് ആരംഭിച്ചു. പാലക്കാട് നടന്ന ചിത്രീകരണത്തിന് മുന്നേ പ്രസേനന്‍ എം.എല്‍.എ യും ചിത്രത്തിലെ താരങ്ങളും ചേര്‍ന്ന് ഭദ്രദീപം തെളിയിച്ചു. അഭിലാഷ് പിള്ള തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധായകന്‍ രഞ്ജിന്‍ രാജ് ആണ്. മുരളി കുന്നുംപുറത്തിന്റെ വാട്ടര്‍മാന്‍ ഫിലിംസിനോടൊപ്പം ചിത്രത്തിന്റെ നിര്‍മ്മാണ രംഗത്തേക്ക് തിങ്ക് സ്റ്റുഡിയോസും ആദ്യമായി മലയാള സിനിമാ പ്രൊഡക്ഷനിലേക്ക് സുമതി വളവിലൂടെ എത്തുകയാണ്.ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായ മാളികപ്പുറം ഒരുക്കിയ സംവിധായകനും തിരക്കഥാകൃത്തും മ്യൂസിക് ഡയറക്ടറും ഒരുമിക്കുമ്പോള്‍ സ്‌പെഷ്യല്‍ വിഷ്വല്‍ ട്രീറ്റ് തിയേറ്ററില്‍ പ്രേക്ഷകന് ലഭിക്കുമെന്നുറപ്പാണ്.
അര്‍ജുന്‍ അശോകന്‍, ബാലു വര്‍ഗീസ്, സൈജു കുറുപ്പ്, ഗോകുല്‍ സുരേഷ്, മാളവിക മനോജ്, ശ്രീപത് യാന്‍, ദേവനന്ദ, സിദ്ധാര്‍ഥ് ഭരതന്‍, മനോജ്.കെ.യു, നന്ദു, ശ്രാവണ്‍ മുകേഷ്, ബോബി കുര്യന്‍, ജസ്ന ജയദീഷ്, ജയകൃഷ്ണന്‍, ഗോപികാ അനില്‍, ശിവദാ, ജൂഹി ജയകുമാര്‍, സിജാ റോസ്, ശ്രീജിത്ത് രവി, കോട്ടയം രമേശ്, സാദിഖ്, സ്മിനു സിജോ, ഗീതി സംഗീത, സുമേഷ് ചന്ദ്രന്‍, അനിയപ്പന്‍, സന്ദീപ്, അശ്വതി അഭിലാഷ്, മനോജ് കുമാര്‍, ജയ് റാവു തുടങ്ങി മലയാള സിനിമയിലെ പ്രതിഭാധനന്മാരായ താരനിരയാണ് ചിത്രത്തിലുള്ളത്. മലയാളത്തില്‍ ആദ്യമായി നിര്‍മ്മാണത്തില്‍ എത്തുന്നത് മികച്ച ഒരു ടീമിന്റെ കൂടെയായതില്‍ സന്തോഷമുണ്ടെന്ന് തിങ്ക് സ്റ്റുഡിയോസ് പ്രതിനിധി കിഷോര്‍ പറഞ്ഞു. സുമതി വളവിന് ശേഷം തളിപ്പറമ്പിലും പരിസരത്തുമായി ചിത്രീകരണം നടത്താന്‍ ഉദ്ദേശിക്കുന്ന മറ്റൊരു ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ പരിപാടികള്‍ നടക്കുകയാണെന്നും അതിലും തിങ്ക് സ്റ്റുഡിയോസ് നിര്‍മ്മാണ പങ്കാളിയാണെന്നു പ്രൊഡ്യൂസര്‍ മുരളി കുന്നുംപുറത്ത് അറിയിച്ചു.
സുമതി വളവിന്റെ അണിയറപ്രവര്‍ത്തകര്‍ ഇവരാണ്.ഡി.ഒ.പി : ശങ്കര്‍ പി വി, സംഗീത സംവിധാനം : രഞ്ജിന്‍ രാജ് , എഡിറ്റര്‍ : ഷഫീഖ് മുഹമ്മദ് അലി, സൗണ്ട് ഡിസൈനര്‍ : എം.ആര്‍. രാജാകൃഷ്ണന്‍, ആര്‍ട്ട് : അജയ് മങ്ങാട്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : ഗിരീഷ് കൊടുങ്ങല്ലൂര്‍, വസ്ത്രാലങ്കാരം : സുജിത്ത് മട്ടന്നൂര്‍ , മേക്കപ്പ് : ജിത്തു പയ്യന്നൂര്‍, സ്റ്റില്‍സ് :രാഹുല്‍ തങ്കച്ചന്‍, ടൈറ്റില്‍ ഡിസൈന്‍: ശരത് വിനു, പി ആര്‍ ഓ ആന്‍ഡ് മാര്‍ക്കറ്റിംഗ് കണ്‍സല്‍ട്ടന്റ് : പ്രതീഷ് ശേഖര്‍.
Content Highlights: sumathi valavu movie shooting started
Published: 30 Nov 2024, 11:53 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented