ദേശീയ പുരസ്‌കാര ജേതാവായ സംവിധായകന്‍ പാമ്പള്ളി ഹോളിവുഡ് ചിത്രം സംവിധാനം ചെയ്യുന്നു. സ്റ്റാച്ച്യൂ ഓഫ് ലിബര്‍ട്ടി എന്ന് പേരിട്ടിരിക്കുന്ന ചിത്രം പൂര്‍ണമായും അമേരിക്കയിലാണ് ചിത്രീകരിക്കുന്നത്. ന്യൂയോര്‍ക്കില്‍ താമസിക്കുന്ന ഒരു ഇറാനിയന്‍ കുടുംബത്തെ ചുറ്റിപ്പറ്റിയാണ് ചിത്രം കഥപറയുന്നത്.
തന്റെ സിനിമാ ജീവിതത്തിന് ഏറെ സ്വാധീനം ചെലുത്തിയ 27-ാമത് ഐ.എഫ്.എഫ്.കെ വേദിയില്‍ ഇന്നലെ ബംഗാളി ചലച്ചിത്ര നടിയായ ഗാര്‍ഗി റെഡ്ഡി ചൗധരി, മുന്‍ ഐ.എഫ്.എഫ്.കെ ചലച്ചിത്രോത്സവത്തിന്റെ ഫെസ്റ്റവല്‍ ഡയറക്ടറും എഡിറ്ററുമായ ബീനാ പോള്‍, സിനിമാ നിരൂപണത്തിന് ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടിയ ഷണ്‍മുഖദാസ്, ദേശിയ ചലച്ചിത്ര നിരൂപകനായ മനു ചക്രബര്‍ത്തി, നിരൂപകനായ പ്രേമേന്ദ്ര മസൂംദാര്‍, ഫിലിം ഫെഡറേഷന്‍ സാരഥിയായ വി.കെ. ജോസഫ്, റെജി എന്നിവര്‍ ചേര്‍ന്നാണ് ആദ്യ പോസ്റ്റര്‍ പ്രകാശനവും ഡിക്ലറേഷനും നടത്തിയത്. സംവിധായകനും എഡിറ്ററും ദേശീയ അവാര്‍ഡ് ജേതാവുമായ മഹേഷ്‌നാരായണന്‍, ചലച്ചിത്ര അക്കാദമി സെക്രട്ടറി അജോയ്, സംവിധായകനും മുന്‍ ചലച്ചിത്രഅക്കാദമി പ്രസിഡണ്ട് കമല്‍ എന്നിവരും പ്രസ്തുത ചടങ്ങിന് സാക്ഷ്യം വഹിച്ചു. പൂര്‍ണ്ണമായും ഹോളിവുഡില്‍ നിര്‍മ്മിക്കുന്ന ഈ ചലച്ചിത്രത്തിന്റെ നിര്‍മ്മാതാവ് വിനോദ് മാല്‍ഗീവാര്‍ എന്ന ഇന്ത്യക്കാരനാണ്. അമേരിക്കയിലെ സ്ഥിര താമസക്കാരനായ അദ്ദേഹത്തിന്റെ മൂന്നാമത്തെ ഹോളിവുഡ് ചലച്ചിത്രമാണ് പാമ്പള്ളി സംവിധാനം ചെയ്യുന്ന 'സ്റ്റാച്യൂ ഓഫ് ലിബേര്‍ട്ടി'. ഇതിന് മുന്‍പ് 'ലോസ്റ്റ് ആന്റ് ഫൗണ്ട്', അണ്‍ലവ്ഡ് വണ്‍സ്, മിഡ്‌നൈറ്റ് പീപ്‌ഷോ എന്നി ഹോളിവുഡ് ചിത്രങ്ങള്‍ക്ക് പുറമെ രണ്ടുമൂന്നു മറാത്തി ചലച്ചിത്രങ്ങളും നിര്‍മ്മിച്ചിട്ടുണ്ട്.
തുല്ല്യ പ്രാധാന്യമുള്ള രണ്ട് നായക കഥാപാത്രമുള്ള ചിത്രത്തില്‍ കേരളത്തില്‍ നിന്നുള്ള ഒരു യുവനടനെ പരിഗണിച്ചാല്‍ കൊള്ളാമെന്ന് പാമ്പള്ളി ആലോചിക്കുന്നുണ്ട്. ഓസ്‌കാര്‍ ലക്ഷ്യം വച്ചുകൊണ്ടാണ് പാമ്പള്ളിയും നിര്‍മ്മാതാവായ വിനോദ് മാല്‍ഗീവാറും ചിത്രത്തിന്റെ പണിപ്പുരയിലേക്ക് ഇറങ്ങുന്നത്. തങ്ങളുടെ കഴിവിന്റെ പരമാവധി ഇതിനായി ശ്രമിക്കുമെന്നും വിനോദ്മാല്‍ഗീവാറും പാമ്പള്ളിയും പറയുന്നു. ചിത്രം പൂര്‍ണ്ണമായും ന്യൂയോര്‍ക്കിലെ തെരുവുകളിലാണ് ഷൂട്ട് ചെയ്യുന്നത്. 2023 പകുതിയോടെ തിരക്കഥയിടെ അവസാന പണികള്‍ പൂര്‍ത്തീകരിച്ച് അവസാനത്തോടെ പ്രീ പ്രൊഡക്ഷന്‍ പൂര്‍ണ്ണമായും പൂര്‍ത്തീകരിച്ച് 2024 ജനുവരി-ഫിബ്രവരിയോടെ ചിത്രത്തിന്റെ ചിത്രീകരണമാണ് നിലവില്‍ പ്ലാന്‍ ചെയ്തിരിക്കുന്ന ഷെഡ്യൂള്‍.
ചിത്രം തിയേറ്ററിലും പിന്നീട് ഒടിടിയിലും റിലീസ് ചെയ്യും. ഗോള്‍ഡന്‍ ഗേറ്റ് മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ വിനോദ് മല്‍ഗേവാറാണ് ചിത്രം നിര്‍മിക്കുന്നത്. തന്റെ പ്രഖാപിച്ച ഹോളിവുഡ് ചലച്ചിത്രത്തിന് പുറമെ രണ്ട് മലയാള ചലച്ചിത്രങ്ങളും ഒരു തെലുങ്ക്, ഒഡീഷ ചലച്ചിത്രങ്ങളും പാമ്പള്ളിയുടെതായി പണപ്പുരയിലാണ്. മലയാളത്തിലെ പല താരങ്ങളുടെയും ഡേറ്റുകള്‍ ലഭിക്കാത്തതാണ് മലയാള ചലച്ചിത്രം കുറച്ചു സമയം വേണ്ടി വരുന്നത് എന്ന് പാമ്പള്ളി പറഞ്ഞു.
Content Highlights: statue of liberty pampally Hollywood film
Published: 15 Dec 2022, 02:12 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented