
അബാം മൂവിസിന്റെ ബാനറില്‍ അബ്രഹാം മാത്യു നിര്‍മിച്ച് ജോജു ജോര്‍ജ്, പൃഥ്വിരാജ് സുകുമാരന്‍ എന്നിവര്‍ക്കൊപ്പം ഷീലു എബ്രഹാം മുഖ്യ വേഷത്തില്‍ എത്തുന്ന 'സ്റ്റാര്‍'ന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. മമ്മൂട്ടി, ദിലീപ്, ജയറാം എന്നിവര്‍ ചേര്‍ന്ന് ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ട്രെയിലര്‍ പുറത്തിറക്കിയത്. പൈപ്പിന്‍ ചുവട്ടിലെ പ്രണയം' എന്ന ചിത്രത്തിനു ശേഷം ഡോമിന്‍ ഡിസില്‍വ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'സ്റ്റാര്‍'.
ഏപ്രില്‍ 9 ന് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍, ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എന്നിവ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. 'സ്റ്റാര്‍' എന്ന് പേരിട്ടിരിക്കുന്ന ചിത്രം വിശ്വാസങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ളതാണെന്നാണ് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാകുന്നത്.
മിസ്റ്ററി ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തിന്റെ രചന നവാഗതനായ സുവിന്‍ എസ് സോമശേഖരന്റേതാണ്. സാനിയ ബാബു, ബേബി ശ്രീലക്ഷ്മി, ഗായത്രി അശോക്, തന്‍മയ് മിഥുന്‍, ജാഫര്‍ ഇടുക്കി, സബിത, ഷൈനി സാറ, രാജേഷ്ജി, സുബലക്ഷ്മി അമ്മ, സരസ ബാലുശ്ശേരി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.
തരുണ്‍ ഭാസ്‌കരനാണ് ഛായാഗ്രഹകന്‍. ലാല്‍ കൃഷ്ണനാണ് ചിത്രസംയോജനം നിര്‍വ്വഹിക്കുന്നത്. എം ജയചന്ദ്രനും രഞ്ജിന്‍ രാജും ചേര്‍ന്നാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണം പകരുന്നത്. ഹരിനാരായണന്റേതാണ് വരികള്‍. ബാദുഷ പ്രൊജക്ട് ഡിസൈനര്‍ ആയ ചിത്രത്തില്‍ റിച്ചാര്‍ഡാണ് പ്രൊഡക്ഷന്‍ കണ്ട്രോളര്‍.വില്യം ഫ്രാന്‍സിസാണ് പശ്ചാത്തല സംഗീതം ഒരുക്കുന്നത്. കമര്‍ എടക്കര കലാസംവിധാനവും അരുണ്‍ മനോഹര്‍ വസ്ത്രാലങ്കാരവും നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ റോഷന്‍ എന്‍.ജി മേക്കപ്പും അജിത്ത് എം ജോര്‍ജ്ജ് സൗണ്ട് ഡിസൈനും നിര്‍വ്വഹിക്കുന്നു. അമീര്‍ കൊച്ചിന്‍ ഫിനാന്‍സ് കണ്ട്രോളറും സുഹൈല്‍ എം വിനയന്‍ ചീഫ് അസോസിയേറ്റ്‌സുമാണ്.പി.ആര്‍.ഒ- പി.ശിവപ്രസാദ്, സ്റ്റില്‍സ്- അനീഷ് അര്‍ജ്ജുന്‍, ഡിസൈന്‍സ്- 7കോം എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.
Content Highlights: Star Official Trailer Joju George, Prithviraj Sukumaran, Sheelu Abraham,Domin Dsilva
Published: 05 Apr 2021, 02:28 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented