
സംഗീതപരിപാടിക്കിടെ അപമര്യാദയായി പെരുമാറിയയാൾക്ക് ചുട്ടമറുപടിയുമായി യുവഗായിക പ്രഞ്ജൽ ദഹിയ. സദസ്സിലിരുന്ന് അശ്ലീല കമന്റുകൾ പറയുകയും വേദിയിലേക്ക് ഇടിച്ചുകയറാൻ ശ്രമിക്കുകയും ചെയ്ത ആൾക്കെതിരേയാണ് ഹരിയാൺവി ഗായിക പ്രഞ്ജൽ രൂക്ഷമായി പ്രതികരിച്ചത്. കഴിഞ്ഞ ദിവസം നടന്ന സംഭവത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വൈറലായി.
സംഗീത പരിപാടിക്കിടെ മധ്യവയസ്ക്കൻ സദസ്സിലിരുന്ന് മോശം കമന്റുകൾ പറയുന്നത് ശ്രദ്ധയിൽപ്പെട്ട പ്രഞ്ജൽ പാട്ടുനിർത്തി. തുടർന്ന് 'അമ്മാവാ എനിക്ക് നിങ്ങളുടെ മകളുടെ പ്രായമേയുള്ളൂ. സ്വയം നിയന്ത്രിക്കണം', എന്ന് രൂക്ഷമായ ഭാഷയിൽ അയാൾക്ക് മറുപടി നൽകി. തുടർന്ന് വേദിയിലേക്ക് കയറാൻ ശ്രമിക്കരുതെന്ന് ഗായിക കാണികൾക്കും മുന്നറിയിപ്പുനൽകി. 'നിങ്ങളുടെ സഹോദരിമാരും പെൺമക്കളുമാണ് ഇവിടെ നിൽക്കുന്നത് എന്ന് ചിന്തിക്കണം. മര്യാദയോടെ പെരുമാറണം', എന്നും ഗായിക പറയുന്നതായി കേൾക്കാം.
'52 ഗജ് കാ ദമൻ' എന്ന പാട്ടിലൂടെ ശ്രദ്ധേയയായ ഗായികയാണ് പ്രഞ്ജൽ ദഹിയ. ഷോട്ട് വീഡിയോ പ്ലാറ്റ്ഫോമുകളിലൂടെ ശ്രദ്ധ നേടിയ പ്രഞ്ജൽ, പിന്നീട് ഹരിയാൺവി സംഗീത മേഖലയിലെ ശ്രദ്ധേയ സാന്നിധ്യമായി. ജിപ്സി, ചമക് ധൂപ് കി, നാച്ചുംഗി ഡിജെ ഫ്ളോർ പർ എന്നിവ പ്രഞ്ജലിന്റെ ശ്രദ്ധേയ ഗാനങ്ങളാണ്.
Content Highlights: Viral Video: Singer Pranjal Dahiya's Firm Response to Audience Misconduct During Performance
Published: 29 Dec 2025, 10:23 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented