ഷൈന്‍ ടോം ചാക്കോയുമായുള്ള അഭിമുഖത്തിനെ ചുവടുപിടിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ട്രോളുകള്‍ക്ക് മറുപടിയുമായി തിരക്കഥാകൃത്ത് മുനീര്‍ മുഹമ്മദുണ്ണി. ഷൈന്‍ ലഹരിയുപയോഗിച്ചാണ് അഭിമുഖം നല്‍കിയതെന്ന തരത്തില്‍ ഒട്ടേറെ ട്രോളുകളാണ് പ്രത്യക്ഷപ്പെട്ടത്. ചിത്രീകരണത്തിനിടെ ഷൈനിന് കാലിന് പരിക്കേറ്റിരുന്നുവെന്നും വേദനസംഹാരികള്‍ കഴിച്ച് ആശുപത്രിയില്‍ വിശ്രമിക്കുന്നതിനിടെയാണ് വെയില്‍ സിനിമയ്ക്ക് വേണ്ടി ഷൈന്‍ അഭിമുഖം നല്‍കിയതെന്നും മുനീര്‍ പറയുന്നു. ഓണ്‍ലൈന്‍ സദാചാര പോലീസ് ചമയുന്ന ചിലര്‍ ഇതിനെ തെറ്റായ രീതിയില്‍ വഴിതിരിച്ച് വിവാദങ്ങള്‍ ഉണ്ടാക്കുന്നുവെന്നും മൂനീര്‍ ആരോപിച്ചു.
മുനീര്‍ മുഹമ്മദുണ്ണിയുടെ കുറിപ്പ്
ട്രോളുകള്‍ ഷൈന്‍ ടോമിന്റെ ഇന്റര്‍വ്യു സത്യം എന്താണ് ?
തല്ലുമാല, ഫെയര്‍ & ലൗലി എന്നീ സിനിമകളില്‍ ഫൈറ്റ് രംഗങ്ങള്‍ ഷൂട്ട് ചെയ്യുന്നതിന് ഇടയില്‍ ഷൈന്‍ ടോം ചാക്കോയുടെ കാലിന് ഒടിവ് സംഭവിക്കുന്നു. ശേഷം ഡോക്ടര്‍ ഒരുമാസം ബെഡ് റെസ്റ്റ് പറയുന്നു. ശേഷം കൊച്ചി ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ പെയിന്‍ കില്ലറുകള്‍ കഴിച്ച് സഡേഷനില്‍ വിശ്രമിക്കുകയായിരുന്ന ഷൈന്‍ ടോമിനോട് വെയില്‍ സിനിമക്ക് വേണ്ടി ഇന്റര്‍വ്യു കൊടുക്കാന്‍ സിനിമയുമായി ബന്ധപ്പെട്ടവര്‍ ആവശ്യപ്പെടുന്നു. പക്ഷെ അവിടെ ഒരു ഇന്റര്‍വ്യുവിന് പകരം 16 ഇന്റര്‍വ്യുകള്‍ ആണ് സംഘടിപ്പിക്കപ്പെട്ടത്. വേദനയും സഡേഷന്‍ മൂലമുള്ള ക്ഷീണവും കാരണം പല ഇന്റര്‍വ്യുകളും കൈവിട്ട് പോവുകയും ചെയ്തു. പിന്നീട് മദ്യമോ മറ്റ് ലഹരിയോ ഉപയോഗിച്ച് ഇന്റര്‍വ്യുന് പങ്കെടുത്തു എന്ന പേരില്‍ നിരവധി ട്രോളുകളും പ്രത്യക്ഷപ്പെട്ടു.
ഓണ്‍ലൈന്‍ സദാചാര പോലീസ് ചമയുന്ന ചിലര്‍ ഇതിനെ തെറ്റായ രീതിയില്‍ വഴിതിരിച്ച് വിവാദങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നുണ്ട്. ഷൈന്‍ ടോമുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുവില്‍ സംഭവിച്ച കാര്യങ്ങളുടെ സത്യാവസ്ഥ തിരിച്ചറിയണം എന്ന് എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു
Content Highlights: Shine Tom Chacko, recent interview trolls, Veyil Movie
Published: 28 Feb 2022, 04:03 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented