ബോളിവുഡ് നടന്‍ ഷാരൂഖ് ഖാനുണ്ടായിരുന്ന പുകവലി ശീലത്തേക്കുറിച്ച് പരാമര്‍ശിച്ച് നടനും എംപിയുമായ ശത്രുഘ്‌നന്‍ സിന്‍ഹ. ഒരു സ്റ്റേജ് പരിപാടിക്കു ശേഷം ശ്വാസമെടുക്കാന്‍ പ്രയാസപ്പെട്ട് കിതയ്ക്കുന്ന ഷാരൂഖ് ഖാനെ കണ്ടെന്ന് അദ്ദേഹം പറയുന്നു. അടല്‍ ബിഹാരി വാജ്പേയി മന്ത്രിസഭയില്‍ ആരോഗ്യ-കുടുംബക്ഷേമ മന്ത്രിയായിരുന്ന കാലത്ത് പുകയില ഉപഭോഗത്തിനെതിരായി നടത്തിയ ദീര്‍ഘകാല പ്രചാരണത്തെക്കുറിച്ച് പറയുന്നതിനിടെയാണ് ശത്രുഘ്‌നന്‍ സിന്‍ഹ ഷാരൂഖിനെ കുറിച്ച് തുറന്നുപറഞ്ഞത്.
ഒരു പരിപാടിക്കിടെ സ്റ്റേജില്‍ ഡാന്‍സ് ചെയ്യുകയായിരുന്നു ഷാരൂഖ്. ഞാനും ഭാര്യ പൂനവും വേദിക്ക് മുമ്പില്‍ തന്നെയുണ്ടായിരുന്നു. പ്രകടനത്തിന് ശേഷം ഷാരൂഖിന് നന്നായി ശ്വാസം മുട്ടുന്നത് കണ്ടു. എന്നെ നോക്കിക്കൊണ്ട് ' സോറി സാര്‍, എന്നെ പ്രായം ബാധിച്ചുതുടങ്ങിയെന്ന് തോന്നുന്നു' എന്ന് ഷാരൂഖ് പറഞ്ഞു. അത് പ്രായത്തിന്റേതല്ല, പുകവലിക്കുന്നത് കാരണമാണെന്ന് ഞാന്‍ മറുപടി പറഞ്ഞു.
തന്റെ വ്യക്തിപരമായ അനുഭവങ്ങള്‍ പങ്കുവെച്ചുകൊണ്ട് എല്ലാവരും പുകയില ഉപയോഗം നിര്‍ത്തണമെന്ന് ശത്രുഘ്‌നന്‍ സിന്‍ഹ പറഞ്ഞു. താനും പുകവലിച്ചിരുന്നു. ഒരിക്കല്‍ പുകയിലവിരുദ്ധദിനത്തിലാണ് താന്‍ പുകവലി നിര്‍ത്തിയതെന്നും അദ്ദേഹം പറഞ്ഞു.
ഒരിക്കല്‍ പുകയിലവിരുദ്ധദിനത്തില്‍ ഞാനെന്താണ് എന്നോട് തന്നെ ചെയ്യുന്നതെന്ന് സ്വയം ചോദിച്ചു. അങ്ങനെ പുകവലി നിര്‍ത്താന്‍ തീരുമാനിച്ചു. പുകവലി നിര്‍ത്തിയ അമിതാബ് ബച്ചനെപ്പോലുള്ള ആളുകളെ ഞാന്‍ അഭിനന്ദിക്കുന്നു. ഞങ്ങളൊരുമിച്ചാണ് പുകവലി നിര്‍ത്താന്‍ തീരുമാനിച്ചത്. അദ്ദേഹത്തിനത് എളുപ്പം സാധിച്ചെങ്കിലും എനിക്കതിന് സാധിച്ചില്ല. ശശി കപൂറും പുകവലി നിര്‍ത്തിയയാളാണ്. അങ്ങനെ ഒരുപാടുപേരുണ്ട്, അദ്ദേഹം പറഞ്ഞു.
Content Highlights: Shatrughan Sinha recalls Shah Rukh Khan's smoking
Published: 12 Dec 2024, 05:50 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented