തൊണ്ണൂറുകളിലെ ഹിറ്റ് ടെലിവിഷന്‍ പരമ്പര ശക്തിമാന് ബിഗ് സ്ക്രീനിലേക്ക്. സോണി പിക്ചേഴ്സ് ഇന്ത്യയാണ് പ്രഖ്യാപനം നടത്തിയത്. ബ്ര്യൂവിങ് തോട്സ് പ്രൈവറ്റ് ലിമിറ്റഡും മുകേഷ് ഖന്നയുടെ ഉടമസ്ഥതയിലുള്ള ഭീഷ്മ ഇന്റര്‍നാഷ്ണലും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
സംവിധായകന്, അഭിനേതാക്കള്‍, മറ്റു അണിയറ പ്രവര്‍ത്തകര്‍ ഇത് സംബന്ധിച്ച വിവരങ്ങളൊന്നും പുറത്ത് വന്നിട്ടില്ല. മിന്നല്‍ മുരളിയുടെ വിജയത്തിന്റെ പശ്ചാത്തലത്തില്‍ സൂപ്പര്‍ഹീറോ ചിത്രങ്ങള്‍ക്കുള്ള ജനപ്രീതി മുന്‍നിര്‍ത്തിയാണ് ശക്തിമാന് വരുന്നത്.
ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്ത ശക്തിമാനില്‍ മുകേഷ് ഖന്നയായിരുന്നു നായകന്. 450 എപ്പിസോഡുകളായി പുറത്തിറങ്ങിയ ശക്തിമാന് വന്‍ വിജയമായിരുന്നു.
Content Highlights: Shaktimaan Super Hero trilogy, Sony Pictures, Mukesh Khanna, Television series
Published: 11 Feb 2022, 12:24 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented