അജയ് ദേവ്ഗണ്, ജ്യോതിക, ആർ മാധവൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ശെയ്ത്താ'ന്റെ ട്രെയിലർ പുറത്തിറങ്ങി. വികാസ് ബാലാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ത്രില്ലടിപ്പിക്കുന്നൊരു ഹൊറർ ചിത്രമായിരിക്കും ഇതെന്നാണ് ട്രെയിലർ നൽകുന്ന സൂചന.
നിഗൂഢതകൾ നിറഞ്ഞ കാഴ്ചകളുമായാണ് ട്രെയിലർ എത്തിയിരിക്കുന്നത്. ആക്ഷൻ രംഗങ്ങൾ കൊണ്ടും സമ്പന്നമായിരിക്കും ചിത്രമെന്ന് ട്രെയിലർ ഉറപ്പുനൽകുന്നു.
അജയ് ദേവ്ഗണ് തന്നെയാണ് ചിത്രത്തിന്റെ നിർമാതാവ്. സുധാകര്‍ റെഡ്ഡി യക്കാന്തിയാണ് ഛായാഗ്രാഹണം. അമിത് ത്രിവേദിയാണ് 'ശെയ്ത്താ'ന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ചിത്രം മാർച്ച് എട്ടിന് തിയേറ്ററുകളിലെത്തും.
Content Highlights: ajay devgn madhavan jyotika movie shaitaan trailer released
Published: 22 Feb 2024, 08:58 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented