
മുതിർന്ന ബോളിവുഡ് നടിയും സാമൂഹിക പ്രവർത്തകയുമായ ഷബാന ആസ്മിക്ക് പന്നിപ്പനി (സ്വൈൻ ഫ്ലൂ) സ്ഥിരീകരിച്ചു. രോഗബാധയെത്തുടർന്ന് ഡോക്ടർമാർ അഞ്ച് ദിവസത്തെ പൂർണ്ണ വിശ്രമവും ഐസൊലേഷനും നിർദേശിച്ചു. 102 ഡിഗ്രി പനിയെത്തുടർന്ന് നിലവിൽ ചികിത്സയിലാണ് എഴുപത്തഞ്ചുകാരിയായ താരം.
രോഗബാധയെത്തുടർന്ന് വെള്ളിയാഴ്ച മുംബൈയിലെ ശിവാജി പാർക്കിൽ സംഘടിപ്പിച്ച വിദ്യാർഥി പ്രക്ഷോഭത്തിൽ പങ്കെടുക്കാൻ ഷബാന ആസ്മിക്ക് സാധിച്ചില്ല. നീറ്റ് പരീക്ഷാ ക്രമക്കേടുകൾ ആരോപിച്ചും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടും കോക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങളിലാണ് താരം സജീവമായി പങ്കെടുത്തുവന്നത്.
ജൂലൈ 20-ന് ഡൽഹിയിൽ നടന്ന 'ചലോ സൻസദ്' പ്രക്ഷോഭത്തിൽ നടി പങ്കാളിയായിരുന്നു. തുടർന്ന് ഡൽഹി ജന്തർ മന്തറിൽ വിദ്യാർഥികൾ നടത്തിയ സമരത്തിൽ മൂന്ന് ദിവസം നേരിട്ടെത്തി പങ്കെടുത്തു. തുടർന്ന് താരം മുംബൈയിലേക്ക് തിരിച്ചു.
ഡൽഹിയിലെ സമരത്തിനിടെ പോലീസിന്റെ കണ്ണീർവാതക പ്രയോഗത്തെത്തുടർന്ന് തനിക്ക് ആസ്തമയുടെ ബുദ്ധിമുട്ടുകൾ വർധിച്ചതായി ഷബാന ആസ്മി വെളിപ്പെടുത്തിയിരുന്നു. ഇൻഹേലർ ഉപയോഗിച്ച് ആരോഗ്യം വീണ്ടെടുത്ത ശേഷമാണ് ലാത്തിച്ചാർജിന് ഇരയായ വിദ്യാർഥികളെ കാണാൻ പോയതെന്നും ഒരു അഭിമുഖത്തിൽ നടി വ്യക്തമാക്കി.
Content Highlights: Veteran Bollywood actress and activist Shabana Azmi has been diagnosed with swine flu following her return from protests in Delhi. The 75-year-old actress was admitted for medical care after suffering from a high fever reaching 102 degrees. Doctors have advised her to undergo five days of complete rest and strict isolation to ensure a swift recovery. Prior to her illness, Azmi actively participated in the 'Chalo Sansad' and NEET exam irregularity protests led by student organizations. She also revealed experiencing asthma complications due to tear gas used by the police during the demonstrations in Delhi.
Published: 25 Jul 2026, 05:36 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented